സാഹസിക കാലമായിട്ടും ചില ബ്രാൻഡുകൾ മാത്രം സാഹസികരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതുപോലെയുള്ള ഒരു കമ്പനിയാണ് ബജാജ്. കെ ട്ടി എമ്മിൻറെ കോളബ്രഷൻ കയ്യിൽ ഉണ്ടായിട്ടും –
എന്തുകൊണ്ടോ ബജാജ് ഈ രംഗത്തേക്ക് ചുവട് വച്ചിട്ടില്ല. പുതുതായി ബജാജ് നിരയിൽ ഒന്നും കൊണ്ടുവരാൻ ബജാജ് ശ്രമിക്കുന്നില്ല. എന്നാൽ ഈ വൈകിയ വേളയിൽ എ ഡി വി അണിയറയിൽ ഒരുങ്ങുന്നുണ്ട് –

എന്നാണ് പുതിയ സൂചനകൾ. അതിനായി പേരുകൾ റെജിസ്റ്റർ ചെയ്തിരിക്കുകയാണ് ബജാജ്. അഭ്യുഹങ്ങൾ പ്രകാരം ട്രെക്കെർ എന്നായിരിക്കും വരാനിരിക്കുന്ന എ ഡി വി യുടെ പേര് .
ഒപ്പം പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പൾസർ 250 യെ അടിസ്ഥാനപ്പെടുത്തിയാകും പുത്തൻ എ ഡി വി വരുന്നത്. പൾസർ 250 യുടെ അതേ ഹൃദയം ചെറിയ മാറ്റങ്ങളോടെ ഇവനിൽ പ്രതീക്ഷിക്കാം.
ഒപ്പം ബ്രേക്കിംഗ്, മീറ്റർ കൺസോൾ എന്നിവയും 250 യിൽ നിന്ന് തന്നെ ലഭിക്കുമ്പോൾ. മാറ്റങ്ങൾ വരുന്നത് ടയർ, അളവുകൾ എന്നിവയിൽ ആകും. സുസൂക്കിയുടെ വി സ്‌ട്രോം, സി ബി 200 എക്സ് എന്നിവരായിരിക്കും –
പ്രധാന എതിരാളികൾ ഇവനൊപ്പം 250 സിസിയിൽ ഒരു ക്രൂയസർ ബൈക്കും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫ്രീഡം എന്നായിരിക്കും ഇവൻറെ പേര്. ഒപ്പം ഗ്ലൈഡർ, മാരത്തോൺ എന്ന പേരുകളും ബജാജ് ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ട്.
Leave a comment