ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര ബ്രാൻഡ ആയ ഹീറോ മോട്ടോ കോർപ്പിൻറെ ഇലക്ട്രിക്ക് സബ് ബ്രാൻഡ് വിദയുടെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബാംഗ്ലൂരിൽ തുറന്നു. ഷോറൂമിൽ നിന്ന് എക്സ്പീരിയൻസ് സെന്ററിൽ എത്തുമ്പോൾ കുറച്ചധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ആദ്യ എക്സ്പീരിയൻസ് സെന്റർ ആയതിനാലാകാം 8500 സ്‌ക്വയർ ഫീറ്റിൽ നീണ്ടു നിവർന്നിരിക്കുന്നതാണ്. ഇവിടെ ഷോറൂമിൻറെതായ വില്പന, സർവീസ്, ടെസ്റ്റ് ഡ്രൈവ് എന്നീ സ്ഥിരം നടക്കുന്ന കലാപരിപാടിക്ക് പുറമേ, ഇലക്ട്രിക്ക് വാഹനങ്ങളുടെ അത്യാവശ്യ സേവനങ്ങളായ ചാർജിങ് സ്റ്റേഷൻ അതിനോട് അനുബന്ധിച്ച് കോഫി ബാർ ഒപ്പം വായനശാലയും കൂടി ചേരുന്നതാണ് ബാംഗ്ലൂരിലെ എക്സ്പീരിയൻസ് സെന്റര് ഭാവിയിൽ വിദ എക്സ്പിരിയൻസ് സെന്ററുകളിൽ ഹോസ്റ്റിങ് ഇവൻറ്, ബ്രാൻഡ് മീറ്റ്‌സ് തുടങ്ങിയ ഇവൻറ് ക്കളും ഇവിടെ നടത്താൻ ഹീറോക്ക് പദ്ധതിയുണ്ട്. അടുത്തതായി ജയ്‌പ്പൂരിലും ഡൽഹിയിലുമാണ് അടുത്തതായി എക്സ്പിരിയൻസ് സെന്ററുകൾ എത്തുന്നത്.
കഴിഞ്ഞ മാസം വിപണിയിൽ എത്തിയ വിദ വി 1 , വി 1 പ്രൊ എന്നിങ്ങനെ രണ്ടു മോഡലുകളാണ് വിപണിയിൽ എത്തിയത്, സ്വപ്പബിൾ ബാറ്ററി, 7 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയുമായി എത്തുന്ന മോഡലിന് മണിക്കൂറിൽ 80 കിലോ മീറ്റർ വേഗത, 168 കിലോ മീറ്റർ വരെ റേഞ്ച് ഒപ്പം 1.68 ലക്ഷം മുതൽ വിലയിലാണ് വിദ വി 1 സീരീസ് ഇന്ത്യയിൽ എത്തുന്നത്. ഡിസംബർ പകുതിയോടെ ഇന്ത്യൻ നിരത്തുകളിൽ വി1 സീരീസ് ചീറിപായുമെന്നാണ് വിദ അറിയിച്ചിരിക്കുന്നത്.
Leave a comment