റോയൽ എൻഫീൽഡിൻറെ ചരിത്രം തുടങ്ങുന്നത് 123 വർഷങ്ങൾക്ക് മുൻപാണ്. അന്നുമുതൽ ഇന്നുവരെ ഫോസിൽ ഇന്ധനമാണ് എൻഫീൽഡ് ബൈക്കുകളുടെ ഇന്ധനം. എന്നാൽ ലോകം ഇലക്ട്രിക് ബൈക്ക് ലേക്ക്
മാറുമ്പോൾ, എൻഫീൽഡും മാറുകയാണ്. പാരമ്പര്യം വിട്ട് ഒരു കളിയില്ലാത്തതുകൊണ്ട് ഡിസൈൻ റിവേഴ്‌സിലേക്കാണ് കറക്കുന്നത്. 1920 ക്കളിൽ എൻഫീൽഡ് ബൈക്കുകളുടെ സ്റ്റൈലിലാണ് –
ആദ്യ ഇലക്ട്രിക് ബൈക്ക് അണിയറയിൽ ഒരുങ്ങുന്നത്. അതിന് സൂചന നൽകികൊണ്ട് ആദ്യ പേറ്റൻറ്റ് ചിത്രങ്ങൾ ഇപ്പോൾ ലീക്ക് ആയിട്ടുണ്ട്. സസ്പെൻഷൻ 1920 ക്കളിൽ ഉണ്ടായിരുന്ന ഗിർഡർ ഫോർക്ക് ആണ്.
അത് തന്നെയാണ് മെയിൻ ഹൈലൈറ്റും. അതിനൊപ്പം പിടിക്കാനായി ഹെഡ്‍ലൈറ്റ്, ഇൻഡിക്കേറ്റർ, മീറ്റർ കൺസോൾ എന്നിവ റൌണ്ട് തന്നെ, സ്വാഭാവികം. ഇന്ധനടാങ്കിൻറെ കാലം കഴിഞ്ഞെങ്കിലും.
ഡിസൈനിലെ പൂർണതക്ക് വേണ്ടി അതും എത്തിയിട്ടുണ്ട്. അവിടെ ആകും ചാർജിങ് സോക്കറ്റ് വരുന്നത്. ഒറ്റ സീറ്റ്, തുറന്നിരിക്കുന്ന പിൻവശം എന്നിങ്ങനെ കണ്ടാൽ തന്നെ പറയും, ഹെറിറ്റേജ്, ഹെറിറ്റേജ് എന്ന്.
എന്നാൽ താഴോട്ട് നീങ്ങുമ്പോൾ ക്ലാസ്സിക് രീതിയിൽ നിന്ന് ചെറിയ മാറ്റങ്ങളുണ്ട്. സ്പോക്ക് വീലിന് പകരം അലോയ് വീലുകളാണ്. അതുകൊണ്ട് പുതിയ കാലത്ത് ഇവന് പഞ്ചറിനെ പേടിക്കേണ്ട.
ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ. കഴിഞ്ഞ് എത്തുന്നത് കുറച്ചധികം വിഷമം വരുന്ന ഭാഗത്തേക്കാണ്, എൻജിൻ. അല്ല ഇനി അവിടെ ബാറ്ററി ആണ് ഉണ്ടാകുക. വലിയ ബാറ്ററി പാക്ക് അതിന് പിന്നിലായി ഇലക്ട്രിക്ക് മോട്ടോർ –
- ഓഗസ്റ്റ് 15 ന് ബിഎസ്എ ഗോൾഡ്സ്റ്റാർ 650 എത്തും.
- കുറച്ചു പെട്രോൾ മതി ഇവർക്ക്
- ഹിമാലയനെ 450 അടിസ്ഥപ്പെടുത്തി 4 മോഡലുകൾ
അവിടെ നിന്ന് കരുത്ത് ബെൽറ്റ് വഴിയാകും പിൻ ടയറിലേക്ക് പായുന്നത്. മറ്റ് വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. 2026 ആദ്യമായിരിക്കും ഇവൻ ഇന്ത്യയിൽ എത്താൻ സാധ്യത.
Leave a comment