ഇന്ത്യയിൽ എല്ലാ ബൈക്ക് കമ്പനികളുടെയും കണ്ണ് പ്രീമിയം നിരയിലേക്കാണ്. പ്രീമിയം മോട്ടോർസൈക്കിൾ മാത്രമല്ല പ്രീമിയം ഷോറൂമുകളും ഈ പ്രീമിയം സ്ട്രാറ്റജിയുടെ ഭാഗമാണ്. അതിന് മികച്ച ഒരു മാതൃകയാണ് –
യമഹ കാണിച്ചു തരുന്നത്. തങ്ങളുടെ പ്രീമിയം മോഡലുകൾ എത്തിച്ചതിനൊപ്പം ബ്ലൂ സ്‌ക്വയർ എന്ന പ്രീമിയം ഷോറൂമുകളും ഇന്ത്യയിൽ ഉടനീളം എത്തിക്കാൻ യമഹക്ക് കഴിഞ്ഞു. 2 വർഷത്തിനുള്ളിൽ 300
ഷോറൂമുകളാണ് ബ്ലൂ സ്‌ക്വയർ നിരയിൽ നിരന്ന് നിൽക്കുന്നത്. ഈ പുതിയ കോൺസെപ്റ്റിൽ ബൈക്കുകളും, സ്കൂട്ടറുകൾക്ക് പുറമേ യമഹയുടെ വസ്ത്രങ്ങളും, അക്‌സെസ്സറിസും – ഇവിടെ നിന്ന് –
ലഭ്യമാണ്. ഒപ്പം ഏറോക്സ്, ആർ 3, എം ട്ടി 03 എന്നിവരെ ബ്ലൂ സ്‌ക്വയർ ഷോറൂമിൽ മാത്രമേ നമ്മുക്ക് കാണാൻ സാധിക്കു എന്ന പ്രത്യകതയുമുണ്ട്. വരും വർഷങ്ങളിൽ ഇന്ത്യ മുഴുവൻ യമഹയുടെ –
ഷോറൂമുകൾ ബ്ലൂ സ്‌ക്വയർ ഷോറൂകളിലേക്ക് മാറുമെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. പ്രീമിയം മോട്ടോസൈക്കിളുകൾക്ക് പുറമേ ഇ വി യും ഭാവിയിൽ ഈ ഷോറൂമിൽ അംഗമാകും.
Leave a comment