ചൊവ്വാഴ്‌ച , 14 ജനുവരി 2025
Home Bike news പൾസർ പോലെ ഓല ബൈക്ക്
Bike news

പൾസർ പോലെ ഓല ബൈക്ക്

ലോഞ്ച് ഈ വർഷം ഉണ്ടാകും

2023 ഓഗസ്റ്റിൽ ഓല ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങൾ ഇലക്ട്രിക്ക് ബൈക്കുകളും നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന്. അതിനായി 4 കോൺസെപ്റ്റുകൾ അന്ന് പ്രദർശ്ശിപ്പിച്ചിരുന്നു. അതിൽ ആദ്യമായി –

പ്രൊഡക്ഷന് ഒരുങ്ങാനായി എത്തുന്നത് റോഡ്സ്റ്റർ മോഡലുകളാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അതിനായി പേറ്റൻറ്റ് ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോൾ പൾസർ നിരയിൽ കാണുന്നത് പോലെയാണ് –

ഓല ബൈക്കുകളും എത്തുന്നത്. സാമ്യം നോക്കിയാൽ ഡിസൈൻ ഒരമ്മ പെറ്റ മോഡലുകൾ ആണെന്നെ പറയൂ. നാരൗ ഹെഡ്‍ലൈറ്റ്, ചെറിയ മുൻവശം, മോട്ടോർ സൈഡ് എന്നിങ്ങനെ ഡിസൈൻ സൈഡ് ഒരു –

പോലെ തുടരുമ്പോൾ, മാറ്റം വരുന്ന ഭാഗങ്ങൾ നോക്കാം. താഴെ നിന്ന് തുടങ്ങിയാൽ പക്കാ കമ്യൂട്ടർ മോഡലാണ്,

  • ഹബ് മോട്ടോർ
  • ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ
  • ബോക്സ് സ്വിങ്ആം
  • തടി കുറഞ്ഞ വലിയ വീലുകൾ മിക്കവാറും 18 ഇഞ്ച് ആകും
  • ടെലിസ്കോപിക് // ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ്

ഇതെല്ലാം വച്ച് നോക്കുമ്പോൾ ഒരു 100 – 110 സിസിയുടെ ഒപ്പം നിൽക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറാകും ഇവൻ

ഇനി അടുത്ത ആൾ നോക്കിയാൽ, ഇപ്പോഴത്തെ ട്രെൻഡ് ആയ 125 സിസി പ്രീമിയം കമ്യൂട്ടറിന് ഒപ്പം പിടിക്കുന്ന മോഡലാകാനാണ് സാധ്യത. തെളിവുകൾ ഇതൊക്കെയാണ്.

  • കുറച്ചു സ്‌പോർട്ടി ആയ ഹാൻഡിൽബാറും സീറ്റും
  • ബെൽറ്റ് ഡ്രൈവ് സിസ്റ്റം ആയിരിക്കും ഇവന് പെട്രോൾ ബൈക്കിനെ പോലെ ടാങ്കിന് അടിയിലാണ് ഇവൻറെ മോട്ടോർ ഇരിക്കുന്നത്.
  • സ്വിങ് ആം അലൂമിനിയം അവനാണ് വഴി
  • തടിച്ച ടയറുകൾ
  • പിന്നിൽ മോണോ സസ്പെൻഷൻ

എന്നിവയാണ് രണ്ടാമൻറെ വിശേഷങ്ങൾ എങ്കിൽ, അടുത്ത് എത്താൻ പോകുന്നതാണ് ഈ നിരയിലെ ഏറ്റവും ഭീകരനാണ്. മുകളിൽ പറഞ്ഞ ഘടകങ്ങൾക്കൊപ്പം ചില മാറ്റങ്ങളുണ്ട് ഇവന്. കുറച്ചധികം കരുത്ത് കൂടിയ –

എൻജിനായിരിക്കും ഇവന് പവർ ചെയ്യുന്നത്. അത് എൻജിൻ സൈഡിലെ ഡിസൈനിൽ നിന്ന് തന്നെ മനസ്സിലാക്കാം. കുറച്ചു വലിയ യാത്രകൾക്ക് കൂടി, കൂടെ കൂട്ടാവുന്ന തരത്തിലാണ് സീറ്റ് ഡിസൈനും –

വരുന്നത്. 150 – 200 സിസി ബൈക്കുകളുടെ ഒപ്പം നിൽക്കുന്ന മോഡലായിരിക്കും ഇവൻ എന്നാണ് ഇപ്പോഴത്തെ ഒരു വിലയിരുത്തൽ. ഈ വർഷം തന്നെ ഇവർ വിപണിയിൽ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ

ഒരു പേരിൽ ഒട്ടേറെ മോഡലുകൾ ഇറക്കുന്ന ബ്രാൻഡ് ആണ് ബജാജ്. അതിൽ ഇത്ര കാലം ആയിട്ടും...

ആർഎസ് 200 – 2025 വേർഷൻ പരീക്ഷണ ഓട്ടത്തിൽ

ഇന്ത്യയിൽ 2015 ലാണ് എൻഎസ് 200 ൻറെ സ്പോർട്സ് ടൂറെർ വേർഷനായി ആർഎസ് 200 എത്തുന്നത്....

ഹിമാലയൻ 750 മുഖം മുടിയില്ലാതെ

ഇന്ത്യയിൽ ഏറെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളിൽ ഒന്നാണ് റോയല് എന്ഫീല്ഡ്  ഹിമാലയൻ 650 . എന്നാൽ 650...

ഹീറോ കരിസ്മ 421 തന്നെ ആണോ ???

വാഹന കമ്പനികൾ വരാനിരിക്കുന്ന മോഡലുകളെ പേറ്റൻറ്റ് ചെയ്യുന്നത് സർവ്വ സാധാരണയാണ്. എക്സ്പൾസ്‌ 421 ൻറെ പേറ്റൻറ്റ്...