എൻ എസ് സീരിസിൽ പുതിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്. അതിൽ 125 സിസി സെഗ്മെൻറ്റിൽ വലിയ പോരാട്ടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. അപ്പോൾ എൻ എസ് 125 ന് എന്തൊക്കെ വന്നു എന്ന് നോക്കാം.
വലിയവരിൽ എത്തിയത് പോലെ പുതിയ എൽ ഇ ഡി ഹെഡ്‍ലൈറ്റ്, യൂ എസ് ബി ചാർജിങ് പോർട്ട് എന്നിവ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ. ബ്ലൂറ്റുത്ത് കണക്റ്റ്വിറ്റി ഉണ്ടെങ്കിലും ടേൺ ബൈ ടേൺ നാവിഗേഷൻ ഒഴിവാക്കി.
ഒപ്പം എൽ ഇ ഡി ഇൻഡിക്കേറ്ററും മാറ്റി നിരത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി 5,000 രൂപയാണ് ബജാജ് അധികമായി ചോദിക്കുന്നത്. ഇപ്പോൾ 104,922 രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.
ഇനി എതിരാളികളിൽ നോക്കുമ്പോൾ ഈ നിരയിലെ ബെസ്റ്റ് സെല്ലറിൽ നിന്ന് തുടങ്ങാം. ട്ടി എഫ് ട്ടി ഡിസ്‌പ്ലേയോട് കൂടിയ ബ്ലൂറ്റുത്ത് കണക്റ്റ്വിറ്റിയുള്ള റൈഡർ 125 ന് വില വരുന്നത് 102,770/- രൂപയാണ്.
- കാർബണിൻറെ അതിപ്രസരവുമായി ആർ ആർ ആർ
- സി ബി 350 കരുത്താർജ്ജിച്ചസി ബി 350 കരുത്താർജ്ജിച്ച
- പ്രീമിയം 125 ൽ ഹീറോയുടെ കരുത്തൻ
മറ്റൊരു എതിരാളി ഹീറോയുടെ ഇപ്പോഴത്തെ ട്രെൻഡിങ് താരം എക്സ്ട്രെയിം 125 ആർ ആണ്. ഹോട്ട് ലുക്കിൽ വരുന്ന ഇവന് ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഇല്ലെങ്കിലും. ഈ നിരയിൽ എ ബി എസ് ഉള്ള ഏകതാരമാണ്.
വില വരുന്നത് 95,000 – 99,500/- രൂപയാണ്.
Leave a comment