ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news പ്രതികാരം വുമായി കെടിഎം
Bike news

പ്രതികാരം വുമായി കെടിഎം

ഹൈപ്പർമോട്ടോറാഡ് 698 യാണ് ഉന്നം

പ്രതികാരം വുമായി കെടിഎം
പ്രതികാരം വുമായി കെടിഎം

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സിംഗിൾ സിലിണ്ടർ എന്ന കിരീടം. ഏറെ നാളായി കെടിഎം ൻറെ കൈയിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അത് ഡുക്കാറ്റി തങ്ങളുടെ പേരിൽ ചേർത്തു. അതിന് ഒരു വർഷം കഴിയുമ്പോൾ തന്നെ പ്രതികാരം വുമായി എത്തുകയാണ് കെടിഎം

ഇപ്പോഴത്തെ രാജാവ് ഹൈപ്പർമോട്ടോറാഡ് 698 ൻറെ സ്പെക് നോക്കിയാൽ, 698 സിസി , ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ. ഉല്പാദിപ്പിക്കുന്നത് 77.5 എച്ച് പി യാണ്.

രാജാവ് ഇന്ത്യയിൽ സിംഗിൾ സിലിണ്ടർ റോക്കറ്റ്, ഡുക്കാറ്റി ഹൈപ്പർമോട്ടോറാഡ് 698 അവതരിപ്പിച്ചു
രാജാവ് ഇന്ത്യയിൽ സിംഗിൾ സിലിണ്ടർ റോക്കറ്റ്, ഡുക്കാറ്റി ഹൈപ്പർമോട്ടോറാഡ് 698 അവതരിപ്പിച്ചു

ഈ കിരീടം ഇതിന് മുൻപ് കൈവശം വച്ചിരുന്നത് കെടിഎം 690 സീരീസിൽ ആയിരുന്നു. വില്പന അവസാനിപ്പിച്ച ഡ്യൂക്ക് 690 യുടെ അതേ ഫാമിലി. ഇപ്പോൾ ആ എൻജിനുമായി എത്തുന്നത്.

സൂപ്പർമോട്ടോ – എസ്എംആർ സി, എൻഡ്യൂറോ തുടങ്ങിയവരാണ്. ഇവരുടെ ചെറിയ വേർഷനാണ് 390 നിരയിൽ ഇന്ത്യയിൽ പുതുതായി എത്തുന്നത്.

690 യുടെ സ്പെക് എടുത്താൽ, 692.7 സിസി , സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 74 എച്ച് പി. പുതിയ മാറ്റത്തിൽ 79 എച്ച് പി യിലേക്ക് എത്തുമെന്നാണ് പറയപ്പെടുന്നത്.

കെടിഎം 390 യുടെ ത്രിമൂർത്തികൾ എത്തി
കെടിഎം 390 യുടെ ത്രിമൂർത്തികൾ എത്തി

എന്നാൽ യൂറോ 5 + മലിനീകരണ ചട്ടം പാലിക്കേണ്ടതിനാൽ. ടോർക്കിലും ചെറിയ കുറവുണ്ട്, ഇപ്പോൾ 73 എൻ എം ആണ് ഉല്പാദിപ്പിക്കുന്നത്. സീറ്റ് ഹൈറ്റിലും വർദ്ധന പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് , ഷാസി, സസ്പെൻഷൻ തുടങ്ങിയവയിൽ വലിയ മാറ്റം ഉണ്ടാകില്ല. ഇനി പുതിയ വരവിൽ 690 ഡ്യൂക്ക് എങ്ങാനും ??? .

2025 ൽ തന്നെ പ്രതികാരം വീട്ടുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ എത്താൻ ചെറിയ സാധ്യത കാണുന്നുണ്ട്. കാരണം മുകളിൽ സൂചിപ്പിച്ച 390 താരങ്ങൾ തന്നെ.

എന്തായാലും കാത്തിരുന്ന് കാണാം.

സൗഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...