ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് സുനാമി ആഞ്ഞടിക്കാൻ പോകുന്നത് ആദ്യം എത്തുന്നത് സ്കൂട്ടർ വിപണിയിലായിരിക്കും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അപ്പോൾ ആദ്യം ബാധിക്കുന്നത് ഇന്ത്യയിലെ സ്കൂട്ടർ നിർമ്മാതാവായ തനിക്ക് തന്നെയാകും എന്ന് നന്നായി അറിയുന്ന ഹോണ്ട. തങ്ങളുടെ നിരയിലേക്ക് ഇലക്ട്രിക്ക് മോഡലുകൾ കൊണ്ടുവരാൻ ലോകവ്യാപകമായി തന്നെ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. എന്നാൽ ആ ലിസ്റ്റിൽ ഒന്നും പെടാത്ത ഒരാൾ ഇന്ത്യൻ റോഡുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.
അത് ജാപ്പനീസ് മാർക്കറ്റിൽ നിന്ന് എത്തിയ മോപ്പഡ് ബെൻലി ഇ യാണ്. കൊമേർഷ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇവൻ ഹ്രസ്യ ദൂര കൊമേർഷ്യൽ ആവശ്യകാരെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന മോഡലാണ്. ജപ്പാനിൽ 2.8 കിലോ വാട്ട് കരുത്തും 13 എൻ എം ടോർക്കുമുള്ള ഒരു വാരിയന്റും 4.2 കിലോ വാട്ട് കരുത്തും 15 എൻ എം ടോർക്കുമുള്ള മറ്റൊരു വാരിയന്റും ഇപ്പോൾ നിലവിൽ ഉള്ളത്. കുഞ്ഞന് 43 കിലോ മീറ്റർ റേഞ്ചും, വലിയവന് 87 കിലോ മീറ്റർ റേഞ്ചുമാണ് ഹോണ്ട അവിടെ അവകാശപെടുന്നത് ഇന്ത്യയിൽ സ്പോട്ട് ചെയ്ത മോഡൽ ഏതാണെന്ന് വ്യക്തമല്ല.
ഇന്ത്യയിൽ ഹ്രസ്യ ദൂര കൊമേർഷ്യൽ വാഹനങ്ങൾക്ക് വർഷങ്ങളായി നല്ല ഡിമാൻഡുള്ള മാർക്കറ്റ് ആണ്. അതിന് ഉത്തമ ഉദാഹരണമാണ് ട്ടി വി എസിൻറെ ബേസ്റ്റ് സെല്ലിങ് മോഡലായ എക്സ് എൽ 100 ഉം അദ്ദേഹത്തിൻറെ മാർക്കറ്റ് പിടിച്ചെടുക്കാൻ വന്ന ഹീറോയുടെ ഇലക്ട്രിക്ക് എൻ വൈ എക്എക്സും.
Leave a comment