വ്യാഴാഴ്‌ച , 17 ഏപ്രിൽ 2025
Home Bike news സ്പീഡ് 400 പ്രക്ടിക്കൽ എത്തി
Bike news

സ്പീഡ് 400 പ്രക്ടിക്കൽ എത്തി

അഫോഡബിൾ ടി4 വേർഷൻ അവതരിപ്പിച്ചു.

സ്പീഡ് 400 പ്രക്ടിക്കൽ എത്തി
സ്പീഡ് 400 പ്രക്ടിക്കൽ എത്തി

ഇന്ത്യയിൽ ക്ലാസ്സിക് നിരയിൽ പിടിച്ചു നിൽക്കാൻ എൻഫീൽഡ് നിരയോട് ഒപ്പം നില്കണം. അത് നന്നായി അറിയുന്ന ട്രയംഫ് ഇതാ സ്പീഡ് 400 ൻറെ കൂടുതൽ അഫോഡബിൾ വേർഷനുമായി എത്തിയിരിക്കുകയാണ്.

പെർഫോമൻസ് കുറച്ച് കൂടുതൽ പ്രാക്ടിക്കൽ ആയ ടി4 വേർഷനെ പരിചയപ്പെടാം. ഒപ്പം വില കുറവും ഇവൻറെ പ്രത്യകതയാണ്.

  • രൂപത്തിൽ വലിയ മാറ്റമില്ല
  • എന്നാൽ വലിയ മാറ്റം വന്നിരിക്കുന്നത് എൻജിനിലാണ്,
  • 399 സിസി, ലിക്വിഡ് കൂൾഡ് എൻജിന്
  • 40 ൽ നിന്ന് 31 പി എസിലേക്ക് കുറച്ചപ്പോൾ
  • ടോർക്കിൽ വലിയ പരുക്കുകൾ ഇല്ല, 37.5 ൽ നിന്ന് 36 എൻ എം ആണ്.
  • ഗിയർ റെഷിയോയിലും വ്യത്യാസം വരുത്തി
  • സ്‌പോക്കറ്റിലെ ടീത്തിലും കുറവുണ്ട്
  • കരുത്ത് കുറഞ്ഞതിനാലാകാം ട്രാക്ഷൻ കണ്ട്രോൾ വേണ്ടെന്ന് വച്ചിട്ടുണ്ട്
  • പിൻ ടയർ 150 ൽ നിന്ന് 140 സെക്ഷനിലേക്ക് മാറ്റി
  • സീറ്റ് പിലിയണിന് കൂടി കൂടുതൽ ക്യൂഷൻ നൽകി
  • യാത്ര സുഖത്തിന് കൂടുതൽ പ്രാധാന്യം നൽകിയത് കൊണ്ടാകാം
  • മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ ആണ്

ഈ മാറ്റങ്ങൾ എത്തിയതോടെ വിലയിലും കുറവുണ്ട്. 2.17 ലക്ഷമാണ് ഇവൻറെ ഇപ്പോഴത്തെ എക്സ്ഷോറൂം വില. മൂന്ന് നിറങ്ങൾ ഉണ്ടെങ്കിലും വിലയിൽ മാറ്റമില്ല.

ഇതിനൊപ്പം സ്പീഡ് 400 ലും വില വർദ്ധന ഉണ്ടായിട്ടുണ്ട്. ഡിസ്‌കൗണ്ട് കഴിഞ്ഞ് 16,000/- രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിറം, പ്രീമിയം ടയർ, അഡ്ജസ്റ്റബിൾ ലിവർ കൂടി –

എത്തുന്നതോടെയാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. ഇപ്പോൾ 2.4 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കവാസാക്കി ബൈക്ക് വില കുറച്ചു ***

കവാസാക്കി ബൈക്ക് വില ഏതാണ്ട് എല്ലാ മാസങ്ങളിലും, തങ്ങളുടെ ചില മോഡലുകൾക്ക് കുറക്കാറുണ്ട് . ഏപ്രിൽ...

ഹീറോ കരിസ്‌മ 210 തിരിച്ചെത്തി

ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹീറോ കരിസ്‌മ 210 വില്പനയിൽ ഉണ്ടായിരുന്നില്ല. ഇനി 250 വരുന്നത്...

എൻഡ്യൂറോ 390 ആർ വിപണിയിൽ

കെടിഎം തങ്ങളുടെ 390 സീരിസിലെ ഏറ്റവും വലിയ സാഹസികനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഡ്വൻച്ചുവർ, എൻഡ്യൂറോ 390...

ബിഎംഡബ്ല്യു ജി 310 ആര് , ജിഎസ് പിൻ‌വലിക്കുന്നു

ബിഎംഡബ്ല്യു ജി 310 ആര്, ജി 310 ജിഎസ് എന്നിവരെ പിൻ‌വലിക്കുന്നു. ജനുവരി 2025 മുതൽ...