ഇന്നലെ പറഞ്ഞത് പോലെ 4 സിലിണ്ടർ സൂപ്പർ സ്പോർട്ട് മാർക്കറ്റിൽ നിന്ന്. ജപ്പാനീസ് ബ്രാൻഡുകൾ വിട്ട് നിൽക്കുകയാണ്. എന്നാൽ ആരെയും കൊതിപ്പിക്കുന്ന 250, 400, 600, 1000 സിസി വരെയുള്ള –
സൂപ്പർ സ്പോർട്ട് താരങ്ങളാണ്. കവാസാക്കിയുടെ നിരയിൽ ഉള്ളത്. 400 സിസി ക്ലച്ച് പിടിക്കാൻ തുടങ്ങിയതോടെ ഹോണ്ടയും ഈ മാർക്കറ്റിൽ ചെറിയ കണ്ണ് വക്കുന്നുണ്ട്. എന്നാൽ അതിന് മുൻപ് –
ചൈനീസ് ബൈക്ക് നിർമ്മാതാക്കൾ ഇറങ്ങി കഴിഞ്ഞു. കോവ് 450 ആർ ആർ വിപണിയിൽ സജീവം ആണെങ്കിൽ. സി എഫ് മോട്ടോ, എസ് ആർ 500 വൂം അണിയറയിൽ ഒരുങ്ങുതായി –
കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. ഇതാ അതേ നിരയിൽ ഒരാൾ കൂടി എത്തുകയാണ്. ഇന്ത്യയിലും സാന്നിധ്യമുള്ള ക്യു ജെ മോട്ടോഴ്‌സാണ് പുതിയ മോഡലിൻറെ പിന്നിൽ.
എസ് ആർ കെ 400ആർ ആർ എന്ന് പേരിട്ടിട്ടുള്ള ഇവന്. മറ്റ് ചൈനീസ് മോഡലുകളെ അപേക്ഷിച്ച് കപ്പാസിറ്റിയിൽ ഇസഡ് എക്സിന് കട്ടക്ക് നില്കും. ഇസഡ് എക്സ് 4 ആറിനെ പോലെ 399 സിസി എൻജിനാണ് –
ഇവൻറെ പവർ പ്ളാൻറ്. കരുത്ത് ഏകദേശം 74 ബി എച്ച് പി യോളം വരും. അത് 4 ആറിനെ അപേക്ഷിച്ച് കുറവാണെങ്കിലും ഭാരത്തിൽ 13 കെ ജിയുടെ കുറച്ച് 176 കെ ജി മാത്രമാണ് ഇവൻറെ ഭാരം.
എം വി അഗുസ്റ്റയുമായി ചേർന്ന് ഒരുക്കുന്ന ടെൻ 78 കോൺസെപ്റ്റിൻറെ അതെ ഡിസൈനിലായിരിക്കും ഇവനും വരുന്നത്. ഈ വർഷം അവസാനം നടക്കുന്ന ഇ ഐ സി എം എ 2024 ലായിരിക്കും –
- ചൈന യിൽ നിന്ന് കരുത്തൻ കുഞ്ഞൻ 4 സിലിണ്ടർ
- 1.3 ലക്ഷം ഡിസ്കൗണ്ടുമായി മോട്ടോ മോറിനി
- സി ബി ആർ 250 ആർ ആറിന് സുസൂക്കിയുടെ മറുപടി
ഇവനെയും ലോഞ്ച് ചെയ്യുന്നത്. യൂറോപ്പിൽ ആദ്യം എത്തുന്ന ഇവനെ ഇന്ത്യയിലും പ്രതീക്ഷിക്കാവുന്നതാണ്.
Leave a comment