ട്രിയംഫ് 400 ഇന്ത്യയിലെ ഇടക്കിടെ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ്. സ്പീഡ് 400 ന് ശേഷം ഇതാ സ്പീഡ് 400 ടി4 ന് വലിയ ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുകയാണ്.
ഇത്തവണ പക്ഷേ ഒരു വെടിക്ക് രണ്ടു പക്ഷിയാണ് . 2.17 ലക്ഷം രൂപയിൽ ലോഞ്ച് ചെയ്ത ടി4 ന്. ഇതാ 18,000/- രൂപയാണ് ഡിസ്‌കൗണ്ട് വന്നിരിക്കുന്നത്. അതോടെ വില 1.99 ലക്ഷം രൂപയായി.
കേരളത്തിലെ ടാക്‌സ് സ്ലാബ് അനുസരിച്ച്. 2 ലക്ഷം രൂപക്ക് താഴെയുള്ള ബൈക്കുകൾക്ക് കുറഞ്ഞ ടാക്സ് അടച്ചാൽ മതി. അതൊടെ ഓൺ റോഡ് പ്രൈസിൽ 34,000/- രൂപയുടെ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്.
ഓൺ റോഡ് വില നോക്കിയാൽ
മോഡൽ | പുതിയ വില | പഴയ വില |
സ്പീഡ് 400 ടി4 | 254,786/- | 289,081/- |
ഇതേ സ്ട്രാറ്റജി ഉപയോഗിച്ചാണ് ക്ലാസ്സിക് 350 യുടെ ഡ്യൂവൽ ചാനൽ എ ബി എസ് ബെസ്റ്റ് വാല്യൂ ഫോർ മണി ആകുന്നത്.
വില ലഭിച്ചത് തൃശ്ശൂർ ട്രിയംഫിൽ നിന്നാണ്.
ട്രിയംഫ് തൃശ്ശൂർ – 077361 81119
Leave a comment