റോയല് എന്ഫീല്ഡ് മെറ്റിയര് ഇന്ത്യയിൽ മികച്ച വില്പനയുള്ള ബൈക്കാണ്. എല്ലാ എൻഫീൽഡുകളും പോലെ എതിരാളികൾ ഇല്ലാതെയാണ് ഇവനും വിലസുന്നത്.
എന്നാൽ ഇനി ഹോണ്ടയുടെ വലിയ എതിരാളി എത്തുകയാണ്. ഇന്ത്യയിൽ ഏറെ ഫാൻസ് ഉള്ള റിബൽ 300 ആണ്. ഹോണ്ട, റോയല് എന്ഫീല്ഡ് മെറ്റിയര് നെ തളക്കാൻ ഇറക്കുന്നത്.
ഇവൻറെ സാധ്യതകൾ നോക്കിയാൽ.

ഇന്ത്യയിൽ നിലവിലുള്ള സിബി 300 ൻറെ അതേ എൻജിൻ തന്നെയാണ് ഇവനും ജീവൻ നല്കുന്നത്. എന്നാൽ വിലയിൽ സിബി യുടെ താഴെയാണ് ഇവൻറെ സ്‌ഥാനം.
അതുപോലെ തന്നെയാകും ഇവിടെയും സംഭവിക്കുന്നത്. ഇനി വില നോക്കിയാൽ സിബി 300 ന് 2.4 ലക്ഷം രൂപയാണ് എക്സ് ഷോറൂം വരുന്നത്. മെറ്റിയര് ന് ആകട്ടെ 2.05 മുതൽ 2.3 ലക്ഷം രൂപയും.
- ഹോണ്ട ഹോർനെറ്റ് വീണ്ടും ഞെട്ടിച്ച്
- ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു
- ഓഫ് റോഡ് ബൈക്കുമായി ഹോണ്ട
വില കൊണ്ട് ഏറ്റുമുട്ടാൻ പെർഫെക്റ്റ് ഓക്കെ. കപ്പാസിറ്റി നോക്കിയാൽ 50 സിസി കുറവുണ്ടെങ്കിലും. ടെക്നോളജിയിൽ രണ്ടു പടി മുന്നിലാണ് ഇവൻ. 286 സിസി , ലിക്വിഡ് കൂൾഡ് എൻജിനാണ് പവർ പ്ലാൻറ്റ്.
31 പി എസ്, 27.5 എൻ എം എന്നിങ്ങനെയാണ് ഔട്ട്പുട്ട്.
അതിനെക്കാളും ഡിസൈനാണ് ഇവൻറെ ഹൈലൈറ്റ്.

- ക്രൂയിസർ , ബൊബ്ബർ രീതിയിൽ ഒരുക്കിയ ഇവന്.
- 130 // 150 സെക്ഷൻ 16 ഇഞ്ച് ടയറുകളാണ്
- 690 എം എം ആണ് സീറ്റ് ഹൈറ്റ്.
- ഗ്രൗണ്ട് ക്ലീറൻസ് ആക്കട്ടെ 150 എം എം എന്നത്തിൽ ചെറിയ മാറ്റം ഉണ്ടാകാൻ വഴിയുണ്ട്.
ഇന്ത്യയിൽ ലോക്കലൈസ് ചെയ്ത് എത്തുന്ന ഇവന്. കുറച്ചു കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. 2026 ലായിരിക്കും ലോഞ്ച് ഉണ്ടാകുന്നത്.
Leave a comment