റോയൽ എൻഫീൽഡ് ഇപ്പോൾ വർഷങ്ങൾ പരീക്ഷണ ഓട്ടം നടത്തിയാണ് ഓരോ മോഡലുകളും വിപണിയിൽ എത്തിക്കുന്നത്. ഒന്നര വർഷത്തിന് മുകളിൽ പരീക്ഷണ ഓട്ടം നടത്തി വിപണിയിൽ എത്താൻ പോകുന്ന ക്രൂയ്സർ 650 യുടെ പിന്നിൽ ഒരു ജാഥക്കുള്ള മോഡലുകൾ ഒരുങ്ങുന്നുണ്ട് ഓരോരുത്തരും ആരെന്ന് നോക്കാം
ഇതിഹാസത്തിന് പുതിയ മാറ്റങ്ങൾ (1)
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള മോഡലായ ബുള്ളട്ടിൻറെ പുതിയ തലമുറ എത്തുകയാണ്. പഴയ ബുള്ളെറ്റിന്റെ ഡിസൈനിൽ നിന്ന് മാറി ക്ലാസ്സിക് ഡിസൈനിലാണ് പുത്തൻ മോഡൽ എത്തുന്നത് ഒപ്പം ചെറിയ പരിഷ്ക്കാരങ്ങളും ഡിസൈൻറെ ഭാഗത്ത് ഉണ്ടാകുമ്പോൾ എൻജിൻ അതേ പുതു തലമുറ തന്നെ തുടരും.
ആധുനികതയുടെ വെളിച്ചത്തിലേക്ക് (2)
ആദ്യമായി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന ഹിമാലയൻ 450 യുടെ പരീക്ഷണ ഓട്ടം ഇന്ത്യയിലും വിദേശത്തായി പുരോഗമിച്ചു കൊണ്ടിരിക്കുക്കയാണ്. ഒപ്പം ഹിമാലയൻറെ റോഡ് മോഡൽ സ്ക്രമ് 450 യും കട്ടക്ക് തന്നെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.
പുതിയ പഴയ 650 താരങ്ങൾ (5)
കുറച്ചധികം മോഡലുകൾ തന്നെ നമ്മുക്ക് ചുറ്റുമായി കറങ്ങി നടക്കുന്നുണ്ട്. 650 സീരിസിൽ യൂ എസ് ഡി ഫോർക്ക്, ഫ്ലാറ്റ് എക്സ്ഹൌസ്റ്റ് എന്നിവയുമായി യാത്രകളെ ഇഷ്ട്ടപ്പെടുന്ന ക്രൂയ്സർ 650 ഏതാണ്ട് ഉറപ്പായപ്പോൾ ഇതേ സ്വഭാവമുള്ള ബൊബ്ബറും ഇവനൊപ്പം ലൗഞ്ചിന് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ 650 യിൽ കറക്കത്തിന് ആളില്ലലോ എന്ന് വിചാരിച്ച് നിൽക്കുമ്പോളാണ് പുതിയ അവതരത്തിൻറെ വരവ്. സ്ക്രമ്ബ്ലെർ 650, യൂ എസ് ഡി ഫോർക്ക് ഉണ്ടെങ്കിലും ബൊബ്ബർ, ക്രൂയ്സർ എന്നിവരെക്കാളും വ്യത്യാസ്ഥാനാണ് കക്ഷി. എന്നാൽ പുതിയ യൂ എസ് ഡി മോഡലുമായി വലിയ നിര തന്നെ വരുമ്പോൾ 650 ട്വിൻസിനെ മറന്നിട്ടില്ല എൻഫീൽഡ്. പുതിയ അപ്ഡേഷനുമായി ജി ട്ടി 650 എത്തുന്നുണ്ട് ഒപ്പം പുതിയ വാരിയന്റും
Leave a comment