ഹോണ്ട ഇ ഐ സി എം എ 2022 ആറാടുകയാണ്. ആദ്യം എത്തിയ എക്സ് എൽ 750 ട്രാൻസ്ലപിന് ശേഷം 500 സിസി യിലാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ കാറുകളിൽ ഒരു ട്രെൻഡ് ഉണ്ട് എല്ലാ മോഡലുകൾക്കും ഒരു എസ് യൂ വി സ്വഭാവം നൽക്കുക എന്നത്. അതുപോലെയാണ് യൂറോപ്പിൽ ഹോണ്ടയുടെ റിബൽ ക്രൂയ്സറെ അടിസ്ഥാനപ്പെടുത്തി ഒരു സ്ക്രമ്ബ്ലെർ എത്തിയിരിക്കുന്നത് പേര് സി എൽ 500 സ്ക്രമ്ബ്ലെർ. കാഴ്ചയിൽ ആണ് ഇവൻ സ്ക്രമ്ബ്ലെറിനോട് ഏറെ സാമ്യം. റൌണ്ട് ഹെഡ്‍ലൈറ്റ്, റൌണ്ട് എൽ സി ഡി മീറ്റർ കൺസോൾ എന്നിവ റിബൽ 500 നോട് സാമ്യം തോന്നുമെങ്കിലും കുറച്ച് റഫ്നെസ്സ് കൂട്ടിയാണ് ഹോണ്ട ഇവനെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ധനടാങ്ക് കുറച്ചു വണ്ണം കുറച്ചു. റിബേലിനെ പോലെ തന്നെ എൻജിൻ മുഴുവനായി കാണുന്ന രീതി തുടരുമ്പോൾ ഗ്രിപ്പ് കൂടിയ സിംഗിൾ പീസ് സീറ്റ്, സീറ്റിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന എക്സ്ഹൌസ്റ്റ് കഴിഞ്ഞ് ടൈൽ സെക്ഷനിൽ എത്തുമ്പോൾ റിബലിൻറെ സാമ്യം അവിടെ തെളിഞ്ഞ് കാണാം.
ഒപ്പം എൻജിൻ ഇന്ത്യയിൽ സി ബി 500 എക്സിൽ കണ്ട 471 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത്. 46.6 പി എസ് കരുത്തും 43.4 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ ലോ ഏൻഡ് കൂടുതൽ നൽകിയാണ് റോഡിൽ എത്തുന്നത്. 6 സ്പീഡ് ട്രാൻസ്മിഷന് കൂട്ടായി സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസ് എന്നിവ നൽകിയപ്പോൾ 310, 240 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും കൂട്ടിനുണ്ട്. മൾട്ടി സ്പോക്ക് അലോയ് വീൽ മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമാണ് മുന്നിൽ 110 സെക്ഷൻ ഡ്യൂവൽ പർപ്പസ് ടയറും പിന്നിൽ 150 സെക്ഷനും നൽകിയപ്പോൾ ആകെ ഭാരം 191 കെജി യുമാണ്. എന്നാൽ ഇവനൊരു അർബൻ സ്ക്രമ്ബ്ലെർ എന്നതിന് ഉത്തമ ഉദാഹരണമാണ് ഇവൻറെ ഗ്രൗണ്ട് ക്ലീറൻസ്, വെറും 155 എം എം മാത്രമാണ് സി ബി 500 എക്സിന് അത് 180 എം എം ആണ്. യൂറോപ്പിൽ ലഭ്യമാകുന്ന ഇവൻറെ വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ധനക്ഷമത 26.5 ലിറ്റർ ആണ്. ഇന്ത്യയിൽ ഓഫ് റോഡ് മോഡലുകൾക്ക് ഒരു മുൻതൂക്കം ഉള്ള നിലക്ക് കുറച്ചു മാറ്റങ്ങളുമായി ഇവനെയും ഭാവിയിൽ പ്രതീഷിക്കാം.
Leave a comment