യൂറോപ്പിൽ യമഹയുടെ കുത്തകയായ മിഡ്‌ഡിൽ വൈറ്റ് 700 നിരയെ ലക്ഷ്യമിട്ട് ഹോണ്ട നിരന്തരം നിറയൊഴിക്കുക്കയാണ്. ആദ്യം ഹോർനെറ്റിലൂടെ വരവറിയിച്ച് യൂറോപ്പ് മൊത്തത്തിൽ ഒന്ന് കുലിക്കി വൈകാതെ തന്നെ ഇതാ അടുത്ത ഒരാളെ കൂടി ഇ ഐ സി എം എ 2022 ൽ ഇറക്കി മത്സരം കടുപ്പിക്കുക്കയാണ്.
ടെനെർ 700 ന് മറുപടിയാണ് എക്സ് എൽ 750 ട്രാൻസ്ലപ്. വർധിച്ചു വരുന്ന സാഹസിക മോഡലുകളുടെ മാർക്കറ്റ് ലക്ഷ്യമിട്ട് എത്തുന്ന ഇവൻ സാഹസിക ചേരുവകൾ എല്ലാം ഒരുക്കിയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഹാർഡ് കോർ ഓഫ് റോഡറായ ഇവന് രൂപം ഹോർനെറ്റ് 750 യുടെ പോലെ തന്നെ 500 സിസി കുടുംബത്തോട് ആണ് ഡിസൈനിൽ ഇവനുംചായ്‌വ്. എന്നാൽ ഒന്ന് കൂടി ഷാർപ്പ് ആക്കിയിട്ടുണ്ട് മുൻവശം. വലിയ വിൻഡ് സ്ക്രീൻ, സെമി ഫയറിങ്, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ, എക്സ്ഹൌസ്റ്റ് എന്നിങ്ങനെയെല്ലാം ഡിസൈനിൽ ഒരു കുറവും നൽകാതെ എത്തിച്ചപ്പോൾ.
സ്പെസിഫിക്കേഷൻ ലിസ്റ്റിലും കുറവ് വരുത്താതെ തന്നെ ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട്. 21, 18 ഇഞ്ച് സ്പോക്ക് വീലോട് കൂടിയ ടയർ. 200 എം എം ട്രാവൽ നൽകുന്ന യൂ എസ് ഡി ഫോർക്ക്, 190 എം എം ട്രാവൽ ഉള്ള പിന്നിലെ മോണോ സസ്പെൻഷൻ, 310 എം എം ട്വിൻ ഡിസ്ക് ബ്രേക്ക് മുന്നിലും, പിന്നിൽ 256 എം എം സിംഗിൾ ഡിസ്ക്കും നൽകിയപ്പോൾ എൻജിൻ യൂറോപ്പിനെ ആടിയുലച്ച 90 പി എസ് കരുത്തുള്ള 755 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ തന്നെ .
ഒപ്പം ഹൈലൈറ്റുകളിൽ ഒന്നായ 5 ലെവൽ ടോർക് കണ്ട്രോൾ, 4 ലെവൽ എൻജിൻ പവർ, 3 ലെവൽ എൻജിൻ ബ്രേക്ക് കണ്ട്രോൾ, 2 ലെവൽ എ ബി എസ് എന്നിവയെ നിയന്ത്രിക്കാൻ ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റിയോട് കൂടിയ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയും നൽകിയപ്പോൾ ഇപ്പോൾ ഞെട്ടിക്കൽ ഒരു ഹോബി ആക്കിയ ഹോണ്ടയുടെ വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും യമഹയുടെ ടെനെറിൻറെ വിലയായ 11,800 പൗണ്ട് സ്റ്റെർലിങ്ങിന് താഴെയാകുമെന്ന് ഉറപ്പാണ്.
Leave a comment