ചൊവ്വാഴ്‌ച , 14 ജനുവരി 2025
Home Bike news ഇസഡ് എക്സ് 4 ആർ ഉഷാർ …
Bike news

ഇസഡ് എക്സ് 4 ആർ ഉഷാർ …

അപ്ഗ്രേഡ് ചെയ്യാൻ കവാസാക്കി

kawasaki zx4r updated version coming soon
kawasaki zx4r updated version coming soon

ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ഏറ്റവും വില കൂടിയ 400 സിസി ബൈക്കിന് കിട്ടിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി എത്തിയ ഇസഡ് എക്സ് 4 ആർ ഏകദേശം വില്പന അവസാനിപ്പിക്കുമ്പോൾ.

ഇനി അടുത്ത ബാച്ചിൽ എത്തുന്നത് അപ്ഡേറ്റഡ് വേർഷനായ 4 ആർ ആർ ആണെന്ന് സൂചന. എന്തൊക്കെയാണ് അപ്ഡേറ്റഡ് മോഡലിൻറെ മാറ്റങ്ങൾ എന്ന് നോക്കിയാൽ, സസ്പെൻഷനിലാണ് പ്രധാന –

മാറ്റം വരുന്നത്. ഇസഡ് എക്സ് 6 ആറിൽ കാണുന്ന അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവയുടെ എസ് എഫ് എഫ് – ബി പി , 37 എം എം യൂ എസ് ഡി ഫോർക്ക് മുന്നിലും. പിന്നിൽ ഇസഡ് എക്സ് 10 ആറിൽ ഉപയോഗിച്ചിരിക്കുന്ന-

മോണോ സസ്പെൻഷനാണ്. ഒപ്പം ക്വിക്ക് ഷിഫ്റ്റർ സ്റ്റാൻഡേർഡ് ആയി തന്നെ ലഭിക്കും. ഇപ്പോഴുള്ള ഇസഡ് എക്സ് 4 ആറിൻറെ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് നിറത്തിൽ എത്താൻ വഴിയില്ല. ഇന്ത്യയിൽ എത്തുന്നത് –

ലൈം ഗ്രീൻ നിറത്തിലുള്ള കെ ആർ ട്ടി എഡിഷനായിരിക്കും. ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി ഏകദേശം 60,000/- രൂപയാണ് അധികമായി കൊടുക്കേണ്ടി വരുക എന്നാണ് ഇപ്പോഴത്തെ ഒരു ഇത്.

ഇപ്പോൾ ഇസഡ് എക്സ് 4 ആറിന് 8.49 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. എൻജിൻ, ബ്രേക്ക്, ടയർ തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാകില്ല. ബാക്കി ജപ്പാനീസ് കമ്പനികളും ഇതൊക്കെ കാണുന്നുണ്ടോ ആവൊ ???

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ

ഒരു പേരിൽ ഒട്ടേറെ മോഡലുകൾ ഇറക്കുന്ന ബ്രാൻഡ് ആണ് ബജാജ്. അതിൽ ഇത്ര കാലം ആയിട്ടും...

ആർഎസ് 200 – 2025 വേർഷൻ പരീക്ഷണ ഓട്ടത്തിൽ

ഇന്ത്യയിൽ 2015 ലാണ് എൻഎസ് 200 ൻറെ സ്പോർട്സ് ടൂറെർ വേർഷനായി ആർഎസ് 200 എത്തുന്നത്....

ഹിമാലയൻ 750 മുഖം മുടിയില്ലാതെ

ഇന്ത്യയിൽ ഏറെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളിൽ ഒന്നാണ് റോയല് എന്ഫീല്ഡ്  ഹിമാലയൻ 650 . എന്നാൽ 650...

ഹീറോ കരിസ്മ 421 തന്നെ ആണോ ???

വാഹന കമ്പനികൾ വരാനിരിക്കുന്ന മോഡലുകളെ പേറ്റൻറ്റ് ചെയ്യുന്നത് സർവ്വ സാധാരണയാണ്. എക്സ്പൾസ്‌ 421 ൻറെ പേറ്റൻറ്റ്...