ചൊവ്വാഴ്‌ച , 14 ജനുവരി 2025
Home eicma 2022 തീ പാറിക്കാൻ ഒരുങ്ങി സുസൂക്കിയും
eicma 2022International bike news

തീ പാറിക്കാൻ ഒരുങ്ങി സുസൂക്കിയും

മിഡ്‌ഡിൽ വൈറ്റിൽ മോഡലുക്കളുടെ കുത്തൊഴുക്ക്.

suzuki gsx 8s launched overseas

യൂറോപ്പിൽ ഇപ്പോൾ മിഡ്‌ഡിൽ വൈറ്റിൽ വലിയ പോരാട്ടം നടക്കുന്ന കാലമാണ്. യമഹയുടെ കുത്തക പൊളിക്കാൻ ഹോണ്ടയുടെ പടപുറപ്പാടിനൊപ്പം സുസൂക്കിയും മത്സരത്തിന് പിന്നോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ഇ ഐ സി എം എ 2022 ൽ.

സുസൂക്കിയുടെ സൂപ്പർ താരത്തെ പിൻവലിക്കുന്ന വേളയിൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു ലാഭമുള്ള മേഖലയിലേക്ക് കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന് ആ വഴിയിൽ വരുന്ന ഒരാളാണ് ഇവൻ. ഏറെ നാളായി ഉള്ള എസ് വി 650 യുടെ പകരക്കാരനാണ് ജി എസ് എക്സ് 8 എസ് എന്ന് പേരിട്ടിട്ടുള്ള പുതിയ അവതാരം, വർദ്ധിച്ചു വരുന്ന മിഡ്‌ഡിൽ വൈറ്റ് നേക്കഡ് സെഗ്മെന്റിൽ സുസൂക്കിയുടെ പുതിയ പോരാളിയാണ്.

ഡിസൈൻ എവിടെയൊക്കെയോ 2016 സൂപ്പർ ഡ്യൂക്കുമായി സാമ്യമുണ്ട് അതിന് പ്രധാന കാരണം ഷാർപ്പ് ആയ ഹെഡ്‍ലൈറ്റ് കാവിളുകളാണ്. ഒപ്പം സൂപ്പർ ഡ്യൂക്കിന്റെ അത്ര അഗ്ഗ്രെസ്സിവ് അല്ലാത്ത ടാങ്ക് ഷോൾഡർ, 14 ലിറ്ററെങ്കിലും മസിൽ പെരുപ്പിച്ച് നിൽക്കുന്ന ഇന്ധനടാങ്ക്, മിനിമലിസ്റ്റിക് സൈഡ് പാനൽ എന്നിങ്ങനെയാണ്. എന്നാൽ ഹെഡ്‍ലൈറ്റ് സുസൂക്കിയുടെ ഇപ്പോഴത്തെ പുതിയ രീതിയായ രണ്ടു തട്ടുക്കളായി തിരിച്ച ഡിസൈൻ തന്നെ. ലൈറ്റുകൾ എല്ലാം എൽ ഇ ഡി യാണ്. കംഫോർട്ടബിൾ ആയി ഇരിക്കുന്ന തരത്തിലുള്ള റൈഡിങ് ട്രൈആംഗിളും അക്സസ്സ് ആയിട്ടുള്ള 810 എം എം സീറ്റ് ഹൈറ്റുമാണ്.

അത് കഴിഞ്ഞ് എൻജിൻ സെക്ഷനിലേക്ക് എത്തുമ്പോൾ 776 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ഡി ഒ എച്ച് സി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 83 പി എസും 78 എൻ എം ടോർക്കുമാണ്. 6 സ്പീഡ് ട്രാൻസ്മിഷന് കൂട്ടായി സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്. അവിടെ നിന്ന് 180 സെക്ഷൻ ടയറിലേക്കാണ് കരുത്ത് പായുന്നത് മുന്നിൽ 120 സെക്ഷനും നൽകിയപ്പോൾ ബ്രേക്കിങ്ങിനായി ഒരുങ്ങി നിൽക്കുന്നത് 310 എം എം ഡ്യൂവൽ ഡിസ്ക് മുന്നിലും, പിന്നിൽ 240 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്. സസ്പെൻഷൻ മുന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോ സസ്പെൻഷൻ എന്നിങ്ങനെ ഒരു കുറവും നൽകാതെ പോരാട്ടത്തിന് ഒരുങ്ങി തന്നെയാണ് വരവെങ്കിലും

ഹോർനെറ്റ് 750 യുടെ അത്ര ഇലക്ട്രോണിക്സ് നിരയില്ല 8 എസിന്, ട്രാക്ഷൻ കണ്ട്രോൾ, ഡ്രൈവ് മോഡ്, ക്വിക്ക് ഷിഫ്റ്റർ എന്നിവർക്കൊപ്പം നിർബന്ധമായ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

ഇ ഐ സി എം എ യിൽ എത്തുന്ന മിക്യ ബൈക്കുകളുടെ പോലെ ഇവൻറെയും വില സുസുക്കി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിലയുടെ കാര്യം കുറച്ച് വെല്ലുവിളിയാണ് കാരണം ഇവൻറെ പഴയ തലമുറ എസ് വി 650 ൻറെ അതേ വിലക്കാണ് ഹോണ്ടയുടെ ഹോട്ട് കേക്ക് ഹോർനെറ്റ് 750 യെ വില്പനക്ക് എത്തിച്ചിരിക്കുന്നത്.

മിഡ്‌ഡിൽ വെയ്റ്റിൽ യൂറോപ്പിൽ പ്രളയ സമാനമായി മോഡലുകൾ എത്തുമ്പോൾ അതിൽ ചെറിയ മഴ ഇന്ത്യയിലും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിൽ എത്താൻ ഏറെ സാധ്യതയുള്ള മോഡലുകളിൽ ഒന്നാണ് ഇവൻ.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....

സി ബി 350 യുടെ ചേട്ടൻ വരുന്നു

ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ...

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു

ഇന്ത്യയിൽ ഈയിടെ അവതരിപ്പിച്ച ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ അവതരിപ്പിച്ചു. ഗോൾഡ്...