ഇന്ത്യയിൽ ഏറ്റവും മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡുകളിൽ ഒന്നാണ് എഥർ. സ്‌പോർട്ടി സ്കൂട്ടർ നിർമ്മാതാക്കളായ ഇവർ കളി ഒന്ന് മാറ്റി പിടിക്കുകയാണ് റിസ്റ്റ എന്ന ഫാമിലി സ്കൂട്ടറിലൂടെ.
എന്തൊക്കെയാണ് റിസ്റ്റയുടെ വിശേഷങ്ങൾ എന്ന് നോക്കാം
- 450 സീരീസിനെ പോലെ ഷാർപ്പ് ആയല്ല ഇവനെ ഡിസൈൻ ചെയ്തിരിക്കുന്നത്.
- പതിഞ്ഞാണ് ഡിസൈൻ ഡി എൻ എ വന്നിരിക്കുന്നത്
- അതുകൊണ്ട് തന്നെ എവിടെ നോക്കിയാലും പ്രയോഗികത തിളങ്ങി നിൽക്കുന്നു
- വലിയ ഫ്ലോർ ബോർഡ്, 34 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്
- 780 എം എം സീറ്റ് ഹൈറ്റ് എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ആണെങ്കിൽ
- ഇന്ത്യൻ റോഡ് കണ്ടിഷനുകൾക്ക് അനുസരിച്ചുള്ള 165 എം എം ആണ് ഗ്രൗണ്ട് ക്ലീറൻസ്
- 12 ഇഞ്ച് വീൽ, ഡിസ്ക്, ഡ്രം – ബ്രേക്ക്, ടെലിസ്കോപിക്, മോണോ -സസ്പെൻഷൻ എന്നിവയും നൽകിയിരിക്കുന്നു
- ഇനി സ്പെക് നോക്കുന്നതിന് മുൻപ് 3 വാരിയന്റിലാണ് ഇവൻ ലഭ്യമാകുന്നത്
- റിസ്റ്റ 2.9, റിസ്റ്റ ഇസഡ് – 2.9 കെ ഡബിൾ യൂ എച്ച്, റിസ്റ്റ ഇസഡ് 3.7 കെ ഡബിൾ യൂ എച്ച് എന്നിങ്ങനെയാണ്
- അതിൽ 2.9, 3.7 – കെ ഡബിൾ യൂ എച്ച് എന്നിവ ബാറ്ററി പാക്ക് ആണ്
- 4.3 കെ ഡബിൾ യൂ മോട്ടോറിലേക്കാണ് എല്ലാവർക്കും ഊർജം നൽകുന്നത്
- 2.9 വേർഷന് 100 ഉം, 3.7 ന് 125 കിലോ മിറ്ററുമാണ് ട്രൂ റേഞ്ച് വരുന്നത്
- എല്ലാവർക്കും 22 എൻ എം ടോർക്കും, 80 കിലോ മീറ്ററുമാണ് പരമാവധി വേഗത, ഒപ്പം 0 – 40 ലെത്താൻ 4.7 സെക്കൻഡ് മതി
- ഏറ്റവും താഴെയുള്ള വാരിയൻറ്റിന് മാത്രം എൽ സി ഡി കൺസോൾ നൽകിയപ്പോൾ
- ബാക്കി എല്ലാവർക്കും ട്ടി എഫ് ട്ടി ഡിസ്‌പ്ലേയാണ്
ഓട്ടോ ഹോൾഡ്, ട്രാക്ഷൻ കണ്ട്രോൾ, മാജിക് ട്വിസ്റ്റ്, ഓട്ടോ ഇൻഡിക്കേറ്റർ ഓഫ്, ഫാൾ സേഫ് എന്നിങ്ങനെ സുരക്ഷാ സാങ്കേതിക വിദ്യ ഏറെ ഉണ്ടെങ്കിലും ഇതൊക്കെ പ്രൊ പാക്കിൽ മാത്രമാണ് ലഭ്യമാകുന്നത്.
ഇനി വില നോക്കിയാൽ ഏറ്റവും താഴെയുള്ള വാരിയൻറ്റിന് 1.24 ലക്ഷവും. നാടുകഷ്ണത്തിന് 1.4 ലക്ഷവും. ഏറ്റവും ഉയർന്ന വാരിയൻറ്റിന് 1.61 ലക്ഷവുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില വരുന്നത്.
പ്രൊ പാക്ക് എടുത്താൽ യഥാക്രമം 12,000 , 15,000 – 20,000 രൂപയാണ് വില വരുന്നത്. പ്രധാന എതിരാളി ട്ടി വി എസ് ഐ ക്യുബ് (1.51 ലക്ഷം – ഓൺ റോഡ് ) , ഓല എസ് 1 എയർ (1.05 ലക്ഷം – എക്സ് ഷോറൂം).
Leave a comment