ഇന്ത്യയിൽ എൻട്രി ലെവൽ ട്വിൻ സിലിണ്ടർ മാർക്കറ്റ് പിടിക്കാൻ എത്തിയ യമഹ. ആർ 3 , എം ടി 03 എന്നിവർ വൻ വിലയുമായാണ് അവതരിപ്പിച്ചത് . എന്നാൽ ഈ സെഗ്മെന്റിൽ പേര് കൊണ്ട് മാത്രം പിടിച്ചു-
നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലായ യമഹ. ഇതാ ഇന്ത്യയിൽ എപ്പോഴും വിജയിക്കുന്ന തന്ത്രം പുറത്തെടുകയാണ്, പ്രൈസ് കട്ട്. ഇരുവർക്കും 1.1 ലക്ഷം രൂപയുടെ വില കുറവാണ്. ഫെബ്രുവരി 01 മുതൽ –
അതായത് നാളെ മുതൽ വരാൻ പോകുന്നത്. ഇത് കെട്ടി പഴക്കം വന്ന യൂണിറ്റുകൾ വിറ്റഴിക്കല്ലല്ല. പകരം ഇനി മുതൽ ഈ വില തുടരുമെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. ഇനി വിലയിലേക്ക് നോക്കിയാൽ –
- ഹോണ്ട സിബി യൂണികോൺ ന് ചരിത്ര മാറ്റം
- സ്ക്രമ്ബ്ലെർ 400 എക്സ് നും അഫൊർഡബിൾ വേർഷൻ
- ഇസഡ് 900 അപ്ഡേറ്റ് ചെയ്തു
ആർ3ക്ക് 3.6 ലക്ഷവും . എം ടി 03 ക്ക് 3.5 ലക്ഷവുമാണ് ഇനി മുതൽ വില വരുന്നത്. എതിരാളികളെ വിറപ്പിക്കുന്ന കില്ലർ പ്രൈസ് തന്നെ. അപ്രിലിയ ആർ എസ് 457 – 4.2 ലക്ഷം.
നിൻജ 300 – 3.3 ലക്ഷം എന്നിങ്ങനെയാണ് എതിരാളികളുടെ വില നിലവാരം. ഇനി ട്വിൻ സിലിണ്ടറിൽ യമഹ 300 ട്വിൻസ് ഒരു കലക്ക് കലക്കും എന്ന് ഉറപ്പാണ്. ഒപ്പം നെക്സ്റ്റ് ജെൻ ആർ3 ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിട്ടുമുണ്ട്.
Leave a comment