ഇന്ത്യയിൽ ഈ വർഷം ഏറ്റവും കാത്തിരുന്ന സാഹസികരിൽ ഒരാളാണ് ആഡ്വഞ്ചുവർ 390 . 2025 ന് എൻജിൻ , ഡിസൈൻ എന്നിവ കുറെ പറഞ്ഞതുകൊണ്ട് ഇനി പറയുന്നില്ല. പകരം ഇന്ത്യൻ സ്‌പെകിൽ എത്തിയ –
മാറ്റങ്ങൾ നോക്കാം. എ ഡി വി 390 യിൽ ഏറെ ചീത്ത പേര് കേട്ടത് വീലുകൾക്കാണ്. ഇത്തവണ സ്റ്റാൻഡേർഡ് ആയി തന്നെ ട്യൂബ്ലെസ്സ് വീലുകളാണ് എത്തിയിരിക്കുന്നത്. അതും 21 // 17 ഇഞ്ച്.
സീറ്റ് ഹൈറ്റ് ആയിരുന്നു മറ്റൊരു പരാതി. അതും ശരിയാക്കിയിട്ടുണ്ട്. 25 എം എം കുറച്ച് 830 ആയി കുറച്ചപ്പോൾ. അപ്പോ ഗ്രൗണ്ട് ക്ലീറൻസ് കുറഞ്ഞോ എന്നാകും അടുത്ത ചോദ്യം.
ഇല്ല, 7 എം എം കൂടി 227 എം എമ്മിലേക്ക് എത്തി. ഇന്ത്യൻ റോഡ് കണ്ടിഷനിൽ എത്ര കൂടിയാലും മതിയാവില്ലല്ലോ. എന്നാൽ ഭാരത്തിൽ കുറച്ചു കൂടുതലുണ്ട്. സ്വാഭാവികം , എൻജിൻ കപ്പാസിറ്റി –
പുതിയ ഷാസി എന്നിവ കൊണ്ട് ഉണ്ടാവേണ്ടത് തന്നെ ആണല്ലോ. 6 കിലോ കൂടി 183 കെ ജി. ഇലക്ട്രോണിക്സിൻറെ വലിയ പട തന്നെയുണ്ട്. എന്നാൽ ഹൈലൈറ്റ് ആയി നിൽക്കുന്നത്-
ക്രൂയിസ് കണ്ട്രോൾ ആണ്. ചെറിയ മോഡലുകളിൽ ടി വി എസ് കഴിഞ്ഞ് ഇതാ കെ ടി എം ഉം ക്രൂയിസ് കണ്ട്രോൾ അവതരിപ്പിച്ചിരിക്കുന്നു. ഇനി വരാനുള്ളത് വിലയാണ്.
വിലയെ കുറിച്ച് പറഞ്ഞാൽ എക്സ് വാരിയൻറ്റ് കൂടി ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുണ്ട്. മാറ്റങ്ങളുടെ ലിസ്റ്റ് ഇങ്ങനെ ആണ്. പഴയ എക്സിനെ പോലെ തന്നെ അലോയ് വീൽസ് 19 // 17 ഇഞ്ച് തന്നെ തുടരുമ്പോൾ.
എ ബി എസ് // ക്വിക്ക് ഷിഫ്റ്റർ, എൽ സി ഡി മീറ്റർ കൺസോൾ എന്നിവ മാത്രമേ ഇവനിൽ എത്തുന്നുള്ളു.
അതുകൊണ്ട് തന്നെ വിലയുടെ കാര്യത്തിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാം.
- ഹിമാലയൻ 750 മുഖം മുടിയില്ലാതെ
- ഹീറോ എക്സ്പൾസ് 210 അവതരിപ്പിച്ചു
- സൂപ്പർ ആഡ്വഞ്ചുർ 1290 എസ് അവതരിപ്പിച്ചു
പഴയ തലമുറയിൽ ആഡ്വഞ്ചുവർ 390 എക്സിന് 2.8 ലക്ഷവും പ്രീമിയം വേർഷന് 3.42 ലക്ഷവുമാണ് വില. ഹിമാലയനുമായി വലിയ മത്സരം നടക്കുന്ന ഈ സമയത്ത് വില അധികം കൂട്ടാൻ വഴിയില്ല.
എന്തായാലും അധികം വൈകാതെ തന്നെ വില പുറത്ത് വരും. അപ്പോ സ്റ്റേ ട്യൂൺ …
Leave a comment