ഇന്ത്യയിൽ ഇലക്ട്രിക്ക് വിപണി കാട്ടുതീ പോലെ മറ്റ് പെട്രോൾ സെഗ്മെന്റിലേക്കും പടരുകയാണ്. സ്കൂട്ടർ കിഴടക്കുന്നതിനൊപ്പം പുതിയ സെഗ്മെന്റും പിടിച്ചെടുക്കാൻ തുടങ്ങുകയാണ് ഇലക്ട്രിക്ക് മോഡലുകൾ. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും സ്‌പോർട്ടി ആയതും വില കൂടുതലുള്ള മോഡലിനെ പരിചയപ്പെടാം. ഇന്ത്യൻ സ്റ്റാർട്ട്അപ്പ് കമ്പനിയായ അൾട്രാവയ്‌ലെറ്റ് ആണ് തങ്ങളുടെ ആദ്യ മോഡൽ എഫ് 77 നെ അവതരിപ്പിച്ചത്
ഡിസൈൻ ഭാവിയിൽ നിന്ന് തന്നെ
ഡിസൈൻ സാധാരണ കാണുന്ന സ്പോർട്സ് ബൈക്കിൻറെ ഡിസൈനല്ല പിന്തുടരുന്നത്. ഷാർപ്പ് ആയ സൂപ്പർ ഡ്യൂക്കിനോട് ചെറിയ സാമ്യമുള്ള ഹെഡ്‍ലൈറ്റ്, പിന്നിൽ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലൈ, ഡമ്മി ടാങ്കും മോട്ടോറും മുഴുവനായി കവർ ചെയ്യുന്ന സൈഡ് പാനലുക്കൾ, പിന്നോട്ട് എത്തും തോറും മിനിമലിസ്റ്റിക് ഡിസൈൻ രീതിയാണ്. ചെറിയ പിലിയൺ സീറ്റും, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, എൽ ഇ ഡി ടൈൽ സെക്ഷൻ, ചെറിയ പിൻ മഡ്ഗാർഡ് എന്നിവയൊക്കെ കൂടി നോക്കിയാൽ സൂപ്പർ സ്പോർട്ട് ആണോ നേക്കഡ് സ്പോർട്സ് ബൈക്ക് ആണോ എന്നാകും സംശയം.
നമ്പറുകളിൽ കരുത്തൻ
എന്നാൽ സ്പെസിഫിക്കേഷനിൽ നോക്കിയാൽ മനസ്സിലാകും ഇവനൊരു പക്കാ സ്പോർട്സ് താരമാണെന്ന്. എത്രത്തോളം സ്‌പോർട്ടി ആണെന്ന് പറയാൻ കുറച്ചു നമ്പറുകൾ നിരത്താം. സ്റ്റാൻഡേർഡ്, റിക്കോൺ, സ്പെഷ്യൽ എന്നിങ്ങനെ മൂന്ന് വാരിയന്റുകളിലാണ് എഫ് 77 ലഭ്യമാകുന്നത്.
സ്റ്റാൻഡേർഡ് മോഡലിന് 27 കിലോ വാട്ട് കരുത്തുള്ള 7.1 കെ ഡബിൾയൂ എച്ച് ബാറ്ററിയും. 10 കെ ഡബിൾയൂ എച്ച് ബാറ്ററി കരുത്ത് പകരുന്ന 30.2, 29 കിലോ വാട്ട് കരുത്തുമാണ് സ്പെഷ്യൽ, റിക്കോൺ ഉല്പാദിപ്പിക്കുന്നതെങ്കിൽ. സ്റ്റാൻഡേർഡ് മോഡലിന് 3.4 സെക്കൻഡ് കൊണ്ട് 60 കിലോ മീറ്റർ വേഗത കൈവരിക്കുമ്പോൾ റിക്കോണിന് വേണ്ടത് 3.1 ഉം സ്പെഷ്യലിന് 2.9 സെക്കൻഡ് ആണ് .
എന്നാൽ അവിടെയും തീരുന്നില്ല വേഗതയുടെ കരുത്ത് 100 അടിക്കാൻ സ്റ്റാൻഡേർഡിന് വേണ്ടത് 8.3 സെക്കൻഡ് ആണെങ്കിൽ റിക്കോൺ 8.0 ഉം സ്പെഷ്യലിന് 7.8 സെക്കൻഡ് മതി. പരമാവധി വേഗത മണിക്കൂറിൽ 140,147,152 കിലോ മീറ്റർ കൈവരിക്കുന്ന ഇവന്മാരുടെ ഭാരം 197, 207, 207 കെജി യാണ്. എല്ലാ നമ്പറുകളും അടുത്ത് നിൽകുമ്പോൾ വലിയ അന്തരവുള്ള നമ്പറുകളാണ് അടുത്തതായി എത്തുന്നത്, അത് റേഞ്ച് ആണ്.
സ്റ്റാൻഡേർഡ് മോഡലിന് 206 കിലോമീറ്റർ വരെ ഒരു ഫുൾ ചാർജിൽ യാത്ര ചെയ്യാമെങ്കിൽ പ്രീമിയം മോഡലായ മറ്റ് രണ്ടു പേർക്കും 307 കിലോ മീറ്റർ എന്ന അസൂയപ്പെടുത്തുന്ന റേഞ്ച് ആണ് അൾട്രാവോയ്‌ലെറ്റ് അവകാശപ്പെടുന്നത്. മണിക്കൂറിൽ 35 കിലോ മീറ്റർ ചാർജ് ചെയ്യുന്ന സാധാ രീതിയും മണിക്കൂറിൽ 75 കിലോ മീറ്റർ ചാർജ് ചെയ്യുന്ന മറ്റൊരു രീതിയും എഫ് 77 ന് ഇപ്പോൾ ലഭ്യമാണ്.
ചില സ്പെസിഫിക്കേഷൻ ഡ്യൂക്കിനോടാണ് സാമ്യം
ഒപ്പം മറ്റ് സ്പെസിഫിക്കേഷൻ നോക്കിയാൽ സൂപ്പർ ഡ്യൂക്കിന്റെ ഹെഡ്‍ലൈറ്റ് സാമ്യത പൊടിക്കാണ് തോന്നുന്നതെങ്കിൽ ബ്രേക്കിംഗ്, ടയർ എന്നിവയിൽ രണ്ടുപേർക്കും ഒരു പോലെയാണ് നൽകിയിരിക്കുന്നത്. എന്നാൽ സസ്പെൻഷൻ സ്റ്റാൻഡേർഡ് മോഡലിന് ഒഴികെ അഡ്ജസ്റ്റ് ചെയ്യാവുന്ന യൂ എസ ഡി ഫോർക്കും, പിന്നിൽ മോണോ സസ്പെൻഷനാണ്. അലോയ് വിലിൽ പുതിയൊരു രൂപമാണ് നൽകിയിരിക്കുന്നത്.
നമ്പറുകളിൽ മികവ് ഇലക്ട്രോണിക്സ് ലിസ്റ്റിലും ഉണ്ടായാൽ അല്ലെ ഇന്നത്തെ കാലത്ത് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് അതിലും വലിയ കുറവൊന്നും അൾട്രാവൈലെറ്റ് വരുത്തിയിട്ടില്ല. ഡ്യൂവൽ ചാനൽ എ ബി എസ്, റൈഡിങ് മോഡ്, റൈഡ് ബൈ വൈർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, എമർജൻസി അലേർട്ട്, 9 ആക്സിസ് ഐ എം യൂ നാവിഗേഷൻ, 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലൈ എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് നിര.
വില, നിറം, വാറണ്ടി
സ്വതവേ വില കൂടുതലുള്ള ഇലക്ട്രിക്ക് മോഡലുകൾക്ക് ഈ പ്രീമിയം ഫീച്ചേഴ്സും തൊട്ടാൽ പറക്കുന്ന സ്പെസിഫിക്കേഷൻ കൂടി എത്തുമ്പോൾ വില എങ്ങനെ ആണെന്ന് ഒരു സംശയം ഉണ്ടാകും. അവിടെയും കണ്ണുതള്ളിക്കും എഫ് 77 ന്,
സ്റ്റാൻഡേർഡ് മോഡലിന് 3.8 ലക്ഷവും റിക്കോണിന് 4.55 ലക്ഷവുമാണെങ്കിൽ ലിമിറ്റഡ് യൂണിറ്റുകൾ മാത്രം വിൽപ്പനക്ക് എത്തുന്ന സ്പെഷ്യലിന് 5.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
സൂപ്പർ സോണിക് സിൽവർ, സ്റ്റേൽത്ത് ഗ്രേ, പ്ലാസ്മ റെഡ് എന്നിങ്ങനെ ആദ്യ രണ്ടു മോഡലുകൾക്കും നൽകിയപ്പോൾ, ലിമിറ്റഡ് എഡിഷൻ മോഡലിന് മിറ്റിയോർ ഗ്രേ വിത്ത് ആഫ്റ്റർ ബേൺ യെൽലോ എന്നിങ്ങനെ ഒരു നിറത്തിലുമാണ് ലഭ്യമാകുന്നത്.
ഒപ്പം സ്റ്റാൻഡേർഡ് മോഡലിന് 3 വർഷം അല്ലെങ്കിൽ 30,000 കിലോ മീറ്റർ വാറണ്ടി നൽകുമ്പോൾ റിക്കോണിന് 5 വർഷം അല്ലെങ്കിൽ 50,000 കിലോ മീറ്ററും സ്പെഷ്യൽ എഡിഷന് 100,000 അല്ലെങ്കിൽ 8 വർഷമാണ് വാറണ്ടി നൽകുന്നത്.
ഇതൊക്കെ കഴിഞ്ഞ് ഒരു ചോദ്യം കൂടി ബാക്കി നിൽക്കുന്നുണ്ട് ഇത്രയും വില കൊടുത്ത് വാങ്ങുന്ന ഇവനെ വിശ്വസിക്കാമോ എന്ന്, അതിനുള്ള ഉത്തരമാണ് ട്ടി വി എസ്, ദുൽഖർ സൽമാൻ വിശ്വസിക്കുന്ന കമ്പനിയെ നമ്മൾ അവിശ്വസിക്കണോ എന്നതാണ്. ഇപ്പോൾ ബാംഗ്ലൂരിൽ മാത്രം വില്പനക്ക് എത്തുന്ന മോഡൽ ജനുവരിയോടെ വിപണിയിൽ എത്തും അടുത്തവർഷം തന്നെ കൊച്ചിയിലും എഫ് 77 അവതരിപ്പിക്കാൻ പദ്ധതിയുണ്ട്.
Leave a comment