ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക്ക് ബ്രാൻഡുകളിൽ ഒന്നായ എഥർ. തങ്ങളുടെ 2022 ഡിസംബർ മാസത്തെ ഓഫർ പ്രഖ്യാപിച്ചു. പ്രത്യേക ആനുകൂല്യങ്ങൾ, ധനസഹായ ഓപ്ഷനുകൾ, എക്സ്ചേഞ്ച് സ്കീമുകൾ അടങ്ങുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഓഫറുകൾ.
ആദ്യം പ്രത്യേക ആനുകൂല്യങ്ങളിലേക്ക് കടക്കാം. 6999 രൂപ വിലയുള്ള എക്സ്റ്റെൻറെഡ് വാറണ്ടി വെറും ഒരു രൂപക്ക് ലഭിക്കുമെന്നാണ് ആദ്യ ഓഫർ. അതോടെ 3 + 2 വർഷത്തെ വാറണ്ടി കൂടി ലഭിക്കുന്നതോടെ 5 വർഷത്തെ കവറേജ് ലഭിക്കും പുത്തൻ എഥറിന് ലഭിക്കും.
രണ്ടാമതായി എത്തുന്നത് ധനസഹായ ഓപ്ഷനുകളാണ്. ഐ ഡി എഫ് സി ബാങ്കുമായി ചേർന്നാണ് പുതിയ ഫിനാൻസ് ഓപ്ഷനുകൾ അവതരിപ്പിക്കുന്നത്. 4 വർഷം കാലാവധിയിൽ 8.5% പലിശയിൽ ലഭിക്കുന്ന ലോണിന് വെറും 5% ഡൗൺപേയ്മെൻറ് മാത്രമാണ് നൽകിയാൽ മതി. ഇതിനൊപ്പം സീറോ പ്രോസസ്സിങ് ചാർജ്, ഇൻസ്റ്റൻറ്റ് ലോൺ അപ്പ്രൂവൽ കൂടി ലഭ്യമാണ്.
മൂന്നാമതായി എത്തുന്നത് ആകട്ടെ എക്സ്ചേഞ്ച് ബോണസ് ആണ്. പെട്രോൾ സ്കൂട്ടർ നൽകി എഥർ വാങ്ങുകയാണെങ്കിൽ 4000 രൂപ എക്സ്ചേഞ്ച് ബോണസിനൊപ്പം ഇൻസ്റ്റൻറ്റ് വാല്യൂവേഷനും ലഭ്യമാകും ഒപ്പം ബോണസായി ഒരു വർഷം ഫ്രീയായി എഥർ ഓടിക്കാം. എഥറിൻറെ ചാർജിങ് സ്റ്റേഷനായ എഥർ ഗ്രിഡിൽ നിന്ന് ഫ്രീ ആയി 2023 ഡിസംബർ 31 വരെ ചാർജ് ചെയ്യാം.
എഥറിൻറെ 450 എക്സിന് 1.35 ലക്ഷവും , 450 പ്ലസിന് 1.57 ലക്ഷവുമാണ് എക്സ്ഷോറൂം വിലവരുന്നത്. കേരളത്തിൽ 9 എക്സ്പിറിയൻസ് സെന്ററുകളും 42 ഓളം ചാർജിങ് സ്റ്റേഷനുകളാണ് എഥർ എനർജിക്ക് ഇപ്പോൾ ഉള്ളത്. പ്രധാന എതിരാളിയായ ഓലയെ പോലെ എഥറിനും വലിയ പ്ലാനുകൾ ഇന്ത്യയിലുണ്ട്. 2023 മാർച്ച് ആകുന്നതോടെ 100 നഗരങ്ങളിലായി 150 പുതിയ എക്സ്പിരിയൻസ് സെന്ററുകൾ തുറക്കാനും പദ്ധതിയുണ്ട്.
Leave a comment