ലോകത്തിലെ തന്നെ ആദ്യ സി എൻ ജി ബൈക്ക് ആയ ബജാജ് ഫ്രീഡം 125 ന്. കൂടുതൽ അഫൊർഡബിൾ ആയ വേർഷൻ അണിയറയിൽ ഒരുങ്ങുന്നു. സ്പോട്ട് ചെയ്ത മോഡലിൽ വന്നിരിക്കുന്ന മാറ്റങ്ങൾ നോക്കാം.
മുന്നിൽ നിന്ന് തുടങ്ങിയാൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റ്. സ്പോട്ട് ചെയ്ത മോഡലിൽ ഹാലൊജൻ ലൈയ്റ്റുകൾക്ക് വഴി മാറിയിട്ടുണ്ട്. യൂ എസ് ഡി ഫോർക്ക് –
പോലെ തോന്നിപ്പിക്കുന്ന സസ്പെൻഷൻ കവർ. ടെസ്റ്റിംഗ് യൂണിറ്റിൽ കാണുന്നില്ല. പകരം ഫോർക്ക് ഗൈറ്റേഴ്‌സ് ആണ് നൽകിയിരിക്കുന്നത്. മുൻ മഡ്ഗാർഡും സിമ്പിൾ ഡിസൈനാണ്.
ഇനി ഇപ്പോളുള്ള ഏറ്റവും അഫൊർഡബിൾ വേർഷനിലുള്ള എൽ സി ഡി മീറ്റർ കൺസോൾ. വിത്ത് നോ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി. മുന്നിൽ 130 എംഎം ഡ്രം ബ്രേക്ക്.
പിന്നിൽ ചെറിയ 110 എംഎം ഡ്രം ബ്രേക്ക്. 80/90 -17 // 80/100-16 ടയറുകൾ എന്നിവയാകും. ഇനി ഈ കുറവിനുള്ള വില നോക്കിയാൽ ഏകദേശം 5,000/- രൂപ കുറയാനാണ് സാധ്യത.
ഇപ്പോൾ ബജാജ് ഫ്രീഡം 125 ന് 95,000/- രൂപയിലാണ് ഇവൻറെ വില ആരംഭിക്കുന്നത്.
Leave a comment