വെള്ളിയാഴ്‌ച , 8 നവംബർ 2024
Home Bike news ജാവ ബൈക്ക് ന് വലിയ വില കുറവ്
Bike news

ജാവ ബൈക്ക് ന് വലിയ വില കുറവ്

പിടിച്ചു നിൽക്കാനുള്ള പൂഴിക്കടകൻ

ജാവ ബൈക്ക് ന് വലിയ വില കുറവ്
ജാവ ബൈക്ക് ന് വലിയ വില കുറവ്

25 വർഷത്തെ ഇടവേളക്ക് ശേഷമാണ് 2018 ൽ ജാവ ബൈക്ക് ഇന്ത്യയിൽ എത്തുന്നത്. ആദ്യം വലിയ ഓളം ഉണ്ടാക്കിയെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ ജാവക്ക് കഴിഞ്ഞില്ല.

ആറു വർഷങ്ങൾ പിന്നിടുമ്പോൾ പിടിച്ചു നിൽക്കാനായി. തങ്ങളുടെ പ്രമുഖ മോഡലിനെ വില കുറച്ചു അവതരിപ്പിക്കുകയാണ്. പുതിയ എൻജിനുമായി എത്തിയ ജാവ 350 ക്ക് ഏകദേശം –

16,000/- രൂപയാണ് ഇപ്പോൾ കുറവ് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം റൈഡർമാരുടെ ആവശ്യം പരിഗണിച്ച് അലോയ് വീലും എത്തിയിട്ടുണ്ട്. ഇതിലൂടെ പഞ്ചറിനെ ഇനി മുതൽ ജാവ ബൈക്ക് ന് പേടിക്കണ്ട.

പക്ഷേ അലോയ് വീലിൻറെ വില കുറച്ച് കട്ടിയാണ്. ഏകദേശം 10,000 രൂപ അധികം നൽകണം. ഇനി വീണ്ടും വില കുറച്ചതു നോക്കിയാൽ, എൻജിൻ, സസ്പെൻഷൻ, ബ്രേക്ക് എന്നിവിടങ്ങളിൽ മാറ്റമില്ല.

ജാവ ബൈക്ക് ന് വലിയ വില കുറവ്

പകരം ജാവയുടെ ക്രോമ് കളർ കോമ്പിനേഷന് പകരം. ഒറ്റ നിറം എത്തിയപ്പോഴാണ് ഈ വിലകുറവ് ഉണ്ടായിരിക്കുന്നത്. ബ്ലാക്ക്, ഗ്രേ, ഡീപ്പ് ഫോറസ്റ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് –

അഫൊർഡബിൾ മോഡൽ എത്തുന്നത്. അതിൽ സ്പോക്കിന് 1.98 ലക്ഷവും. അലോയ്ക്ക് 2.08 ലക്ഷവുമാണ് വില വരുന്നത്. ഇനി ക്രോമ് നിരയിൽ സ്‌പോക്കിന് 2.14 ലക്ഷവും.

ജാവ ബൈക്ക് ന് വലിയ വില കുറവ് -

അലോയ്ക്ക് എത്തുമ്പോൾ 2.23 ലക്ഷവുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില വരുന്നത്. ക്രോമിൽ – മിസ്റ്റിക്, ബ്ലാക്ക്, വൈറ്റ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളും ലഭ്യമാണ്.

പ്രധാന എതിരാളി ക്ലാസ്സിക് 350 ക്ക് ഡ്യൂവൽ ചാനെൽ എ ബി എസ് വേർഷൻറെ വില തുടങ്ങുന്നത് 2.02 ലക്ഷം മുതലാണ്. കേരളത്തിലെ വില 2 ലക്ഷത്തിന് താഴെയാണ് എങ്കിൽ ഓൺ റോഡ് പ്രൈസിൽ –

വലിയ മാറ്റം ഉണ്ടാകും. കേരളത്തിലെ ഓൺ റോഡ് പ്രൈസ് അറിയണം എന്നുള്ളവർ കമൻറ്റ് ചെയ്യണേ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇസഡ് 900 അപ്ഡേറ്റ് ചെയ്തു

ഓരോ പുതിയ മലിനീകരണ ചട്ടം വരുമ്പോളും. പെട്രോൾ ബൈക്കുകളുടെ മൂർച്ച കുറയുകയാണ്. അതുപോലെയൊരു കഥയാണ് ഇനി...

ഫ്രീഡം 125 ന് മികച്ച വില്പന

ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക് ആയ ബജാജ് ഫ്രീഡം 125 ന് മികച്ച...

ബെയർ 650 അവതരിപ്പിച്ചു

ഇന്ത്യയിൽ റോയൽ എൻഫീൽഡ് തങ്ങളുടെ അഞ്ചാമത്തെ 650 അവതരിപ്പിച്ചു. ബെയർ 650 ഈ നിരയിലെ ആദ്യ...

വരവറിയിച്ച് കെഎൽഎക്സ് 230

ഇന്ത്യയിൽ കവാസാക്കി തങ്ങളുടെ ലൈറ്റ് വൈറ്റ് സാഹസികൻ കെഎൽഎക്സ് 230 ( klx 230) അവതരിപ്പിച്ചു....