കഴിഞ്ഞ മാസം കവാസാക്കിയുടെ ഒരു 230 സിസി സാഹസികൻ സ്പോട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ലോക്ക്ല്ലെസ് ചെയ്യുന്ന ഇവന് 200,000 രൂപയ്ക്ക് അടുത്തായിരിക്കും വില എന്നായിരുന്നു റിപ്പോർട്ടുകൾ. അതിന് ശരി വയ്ക്കുന്ന തരത്തിലാണ് പുതിയ വാർത്തകളുടെ വരവ്.
ക്ലാസ്സിക് നിരയിലും 230 സിസി എൻജിൻ അവതരിപ്പിക്കാൻ കവാസാക്കി ഒരുങ്ങുന്നു. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള കവാസാക്കിയുടെ അഫോഡബിൾ ബൈക്ക് ഡബിൾയൂ 175 ന് മുകളിലേക്കാണ് ഇവൻറെ വരവ്.
നേരത്തെ പറഞ്ഞ സാഹസിനിൽ കണ്ട അതേ എൻജിൻ തന്നെയായിരിക്കും ഇവനും ജീവൻ പകരുന്നത്. കവാസാക്കിയുടെ ഡബ്ലിയു സീരീസിൽ കാണുന്നതുപോലെ റൗണ്ട് ഹെഡ്ലൈറ്റ്, –
ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, വലിയ ഒറ്റ പീസ് സീറ്റ്, ഓവൽ ഷെയ്പ്പിലുള്ള ടൈൽ സെക്ഷൻ, സ്പോക്ക് വീലുകൾ എന്നിങ്ങനെ നീളുന്നു ഡിസൈൻ എലമെന്റ്സ്. എൻജിൻ സൈഡ് നോക്കിയാൽ 233 സിസി, ഓയിൽ കൂൾഡ് –
എൻജിൻ ആയിരിക്കും ഇവന് ജീവൻ നൽകുന്നത്. 20 ബി എച്ച് പിക്കടുത്ത് കരുത്തും, ഇരുപത് എൻ എം ടോർക്കും ഈ എൻജിൻ ഉല്പാദിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് വിപണിക്കളിൽ ഒന്നായ –
- ഹൈബ്രിഡ് ഫാമിലി വികസിപ്പിക്കാൻ കവാസാക്കി
- വീണ്ടും കവാസാക്കി മോട്ടോര്‍ സൈക്കിള്‍സ്
- എക്സ്പൾസ് 200 ന് കവാസാക്കിയുടെ മറുപടി
350 സിസി സെഗ്മെന്റ് തന്നെയാണ് ഇവന്റെയും ലക്ഷ്യം. കൂടുതൽ മോഡലുകൾ എത്തുന്നതോടെ പുതിയ 230 യുടെ വില പിടിച്ചു നിർത്താൻ കവാസാക്കിക്ക് കഴിയും എന്നാണ് കണക്ക് കൂട്ടൽ.
ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയതിന് ശേഷമായിരിക്കും ഇന്ത്യയിലേക്കുള്ള എൻട്രി. വില ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് തന്നെ പ്രതീക്ഷിക്കാം.
Leave a comment