ലോകം മുഴുവൻ സാഹസികരുടെ പിന്നിലാണ്. അതിൽ രാജാവായ ആർ 1250 ജി എസിൻറെ അടുത്ത തലമുറ മോഡലാണ് ഇപ്പോൾ ചാരകണ്ണിൽപ്പെട്ടിരിക്കുന്നത്. സിംഹാസനം ഉറപ്പിക്കാൻ എത്തുന്ന ഇവന് കുറച്ചധികം മാറ്റങ്ങൾ ബി എം ഡബിൾയൂ കൊണ്ടുവന്നിട്ടുണ്ട് എന്ന്, ചാരകണ്ണിൽ നിന്ന് വ്യക്തം. ചാര ചിത്രം ഒന്ന് ചികഞ്ഞ് നോക്കാം.
ഇത്തവണ മുൻ വശം മാത്രമാണ് കണ്ണിൽ പെട്ടത് അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ വിൻഡ് സ്ക്രീൻ നൽകിയതിനൊപ്പം ഹെഡ്‍ലൈറ്റ് ഡിസൈനിലും മാറ്റമുണ്ട് അതിന് പ്രധാന കാരണം ഇപ്പോഴത്തെ ഹൈ ഏൻഡ് മോഡലുകളിലെ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന റഡാർ ടെക്നോളജി ഇവനിലും ഒരുങ്ങുന്നുണ്ട് എന്നതാണ്. ഇതോടെ 360 ഡിഗ്രിയിലും സുരക്ഷ വലയം തീർക്കാൻ പുതിയ മോഡലിന് കഴിയും. സസ്പെൻഷൻ, ഷാസി തുടങ്ങിയവയിൽ എല്ലാം മാറ്റങ്ങളുണ്ട് അതിന് പ്രധാന കാരണം കുറച്ചു കൂടി കപ്പാസിറ്റി കൂടിയ എൻജിനാണ് ഇനി അടുത്ത തലമുറക്ക് എത്തുന്നത് എന്നത് കൊണ്ടാണ്. 1250 സിസി ബോക്‌സർ എൻജിന് കരുത്ത് 136 എച്ച് പി യും 143 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നതെങ്കിൽ വരാൻ പോകുന്ന ഇവൻ 50 സിസി കപ്പാസിറ്റി അധികം നൽകിയിട്ടുണ്ട് ഒപ്പം കരുത്തിലും ടോർക്കിലും വർദ്ധന പ്രതീഷിക്കാം.
ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത് ഓഫ് റോഡ് മോഡൽ ആഡ്വൻച്ചുവർ ആണെങ്കിൽ റോഡ് മോഡൽ ജി എസ് ഉം ഇപ്പോഴുള്ള തലമുറയെ പോലെ അടുത്ത തലമുറയിലും ഉണ്ടാകും അത്രയും വെല്ലുവിളിയാണ് മൾട്ടിസ്റ്റർഡ റോഡിലും , ഓഫ് റോഡിലുമായി ഉയർത്തുന്നത്. അടുത്ത വർഷം തന്നെ ഇവൻ ഇന്ത്യയിലും ഇന്റർനാഷണൽ മാർക്കറ്റിലും എത്തും.
Leave a comment