ബുധനാഴ്‌ച , 19 മാർച്ച്‌ 2025
Home Bike news ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർപീസ്
Bike news

ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർപീസ്

കരിസ്‌മ സെൻറ്റെനിയൽ എഡിഷൻ അവതരിപ്പിച്ചു

ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർ പീസ്
ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർപീസ്

ഇന്ത്യയിലെ എല്ലാ റോഡുകളിലും ഹീറോ ബൈക്ക് കളുടെ ടയർ പതിഞ്ഞിട്ടുണ്ട്. ഈ യാത്ര തുടങ്ങുന്നത് 1984 ൽ ബ്രിജ്‌മോഹൻ ലാൽ മുഞ്ജലിൻറെ കൈ പിടിച്ചാണ്. 2015 ൽ ഹീറോയുടെ ഫൗണ്ടർ ആയ ശ്രീ –

ബ്രിജ്‌മോഹൻ നമ്മളെ വിട്ട് പോയെങ്കിലും, 2023 ൽ അദ്ദേഹത്തിൻറെ ശതാബ്തിയാണ്. ഈ ആഘോഷം ഹീറോ ബൈക്ക് ആഘോഷിക്കുന്നത് ഒരു ലിമിറ്റഡ് എഡിഷൻ മോഡലിലൂടെയാണ്. മാവ്രിക്ക്, എക്സ്ട്രെയിം 125 ആർ –

ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ചപ്പോൾ. കരിസ്‌മയുടെ സി ഇ 001 എന്ന പേരിൽ ഒരു ലിമിറ്റഡ് എഡിഷൻ പരിചയപ്പെടുത്തിയിരുന്നു. ആ ബൈക്കിനെയാണ് സെൻറ്റെനിയൽ എഡിഷൻ എന്ന പേരിൽ –

Hero Xtreme 125R is in high demand

എത്തിച്ചിരിക്കുന്നത്. സാധാരണ രീതിയിലുള്ള തട്ടിക്കൂട്ട് ലിമിറ്റഡ് എഡിഷൻ അല്ല വരുന്നത് എന്ന് അന്ന് തന്നെ നമ്മൾ കണ്ടതാണ്. പ്രൊഡക്ഷൻ റെഡി ആയി എത്തിയപ്പോളും അതിൽ ഒരു പണതൂക്കം പോലും കുറവില്ല.

ഇനി സെൻറ്റെനിയൽ എഡിഷൻറെ വിശേഷങ്ങളിലേക്ക് കടക്കാം.

  • ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും ആൾ കുറച്ചു കുഴപ്പക്കാരൻ ആണെന്ന്, കരിസ്‌മ ആറിൻറെ ഡി എൻ എ പിടിച്ച് സെമി ഫയറിങ് ആണ് ഇവന്
  • സെമി ഫയറിങ്ങിൽ സൂപ്പർ താരങ്ങളെ പോലെ വിങ്ലെറ്റ്‌സും നൽകിയിരിക്കുന്നു
  • കറുപ്പ്, ചുവപ്പ്, ഗ്രേ എന്നിങ്ങനെ ട്രൈ കളർ കോമ്പിനേഷനിലാണ് ഇവൻറെ സ്യുട്ട്
  • എന്നാൽ കറുപ്പിൽ തിളങ്ങുന്നത്തിൽ ഭൂരിഭാഗവും കാർബൺ ഫൈബർ ആണ്
  • ഹാൻഡിൽബാർ ക്ലിപ്പ് ഓണിന് പകരം സിംഗിൾ ട്യൂബ് ടൈപ്പ് ആണ്,
  • സ്‌പോർട്ടി സ്റ്റൈൽ കൂട്ടുന്നതിനായി ബാർ ഏൻഡ് മിററും എത്തിയിട്ടുണ്ട്
  • ടാങ്കിൽ ബ്രിജ്‌മോഹൻ സാറിൻറെ ഫോട്ടോയും കാണാം
  • സീറ്റ് സൂപ്പർ ബൈക്കുകളുടേത് പോലെ, ഒരാൾക്ക് മാത്രം ഇരിക്കാവുന്ന തരത്തിലാണ്
ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർ പീസ്
ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർ പീസ് – അക്രയുടെ എക്സ്ഹൌസ്റ്റ്

മുകളിലെ ഇവനെ പുലിയാക്കിയെങ്കിൽ താഴെ ഇവൻ പുപ്പുലിയാണ്. ഒപ്പം ഭാവിയിൽ എക്സ് എം ആറിൽ വരുന്ന ചില മാറ്റങ്ങളും നമ്മുക്ക് ഇവിടെ കാണാം.

എക്സോട്ടിക്ക് ലിസ്റ്റ് നോക്കാം

  • സസ്പെൻഷൻ ഫുള്ളി അഡ്ജസ്റ്റബിൾ ആയ യൂ എസ് ഡി ഫോർക്കും
  • പിന്നിൽ മോണോ സസ്പെൻഷനുമാണ്
  • സ്വിങ് ആം അലൂമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
  • പിരെല്ലിയുടെ ടയർ എന്നിങ്ങനെ നീളുന്നു എക്സോട്ടിക്ക് ലിസ്റ്റ്
  • ഈ എക്സോട്ടിക്ക് മാറ്റങ്ങൾക്ക് ഭാരത്തിലും 5.5 കെ ജി യുടെ കുറവ് ഉണ്ടാക്കിയിട്ടുണ്ട്

100 യൂണിറ്റുകൾ മാത്രം പ്രൊഡക്ഷൻ ചെയ്യുന്ന ഇവനെ. വിൽക്കുന്നത് ലേലത്തിൽ വച്ചാണ് എന്നാണ് ഹീറോ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ ലേലത്തിൽ പങ്കെടുക്കാൻ കഴിയുന്നത് –

ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർ പീസ്
ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർ പീസ് – വിങ്ലെറ്റ്സ്

ഹീറോയുടെ ജോലിക്കാർ, ഓഹരി പങ്കാളികൾ, ബിസിനസ്സ് പങ്കാളികൾ എന്നിവർക്ക് മാത്രമാണ്. ലേലം കഴിഞ്ഞ് സെപ്റ്റംബറോടെ ഇവൻ റോഡിൽ എത്തും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...