ബൈക്ക് വിപണിയിൽ അധികം ബോക്‌സർ എഞ്ചിനുകളുമായി മോഡലുകൾ എത്താറില്ല. എന്നാൽ വലിയ നിര തന്നെ ബോക്‌സർ എൻജിനുകൾ ഉള്ള ബൈക്ക് ബ്രാൻഡ് ആണ് ബിഎംഡബ്ലിയു
1250, 1300 ലിക്വിഡ് കൂൾഡ് ട്വിൻ സിലിണ്ടർ എൻജിനും. 1200, 1800 ഓയിൽ കൂൾഡ് ട്വിൻ സിലിണ്ടർ എൻജിനുമാണ് ബിഎംഡബ്ലിയു ആർ 20 കൺസെപ്റ്റ് നിരയിൽ ഇപ്പോൾ ഉള്ളത്. എന്നാൽ ഓയിൽ കൂൾഡ് എൻജിൻ വലിയ –
മുൻതൂക്കം നൽകി ആർ 20 കൺസെപ്റ്റ് ആണ് ബീമറിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്നത്. 2000 സിസി ഓയിൽ കൂൾഡ് എൻജിൻ വന്നതാകട്ടെ ഒരു നേക്കഡ് മോട്ടോർസൈക്കിളിലും. കൺസെപ്റ്റ് ആണെങ്കിലും –
പ്രൊഡക്ഷൻ മോഡലിന് അടുത്ത് നിൽക്കുന്ന ഇവൻറെ വിശേഷങ്ങൾ നോക്കാം. ആദ്യം ഡിസൈനിൽ നിന്ന് തന്നെ തുടങ്ങാം.
- ഹെറിറ്റേജ് നേക്കഡ് മോഡലായ ആർ 12 ൻറെ ഡിസൈനോടാണ് ഇവനും സാമ്യം
- റൌണ്ട് ഹെഡ്‍ലൈറ്റ്, എഡ്ജിയായ ഇന്ധനടാങ്ക് എന്നിവ ആർ 12 നിൽ നിന്ന് തന്നെ
- കൺസെപ്റ്റ് ആയതിനാൽ സിംഗിൾ പീസ് സീറ്റ്. എന്നിങ്ങനെ വളരെ മിനിമലിസ്റ്റിക് ആണ് ഡിസൈൻ ഇനി എൻജിനിലേക്ക് പോയാൽ
- മറ്റ് ഓയിൽ കൂൾഡ് എൻജിനുകളെ പോലെ തന്നെ ടോർക്കിലാണ് ഇവൻ കേമൻ
- 160 എൻ എം ടോർക്കും 100 എച്ച് പി കരുത്തുമാണ് ഉല്പാദിപ്പിക്കുന്നത്.
- ഒലിൻസിൻറെ സസ്പെൻഷൻ, 120/70 // 200/55 – 17 ഇഞ്ച് ടയറുകൾ എന്നിവയിലാണ് മറ്റ് വിശേഷങ്ങൾ
ലൗഞ്ചിനെ കുറിച്ച് വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി കഴിഞ്ഞു അധികം വൈകാതെ ഇവനെ ഇന്ത്യയിലും പ്രതീക്ഷിക്കാം.
Leave a comment