ലോകം മുഴുവൻ പെട്രോളിന് പകരം ഒരു ഇന്ധനം തിരയുകയാണ് ഇപ്പോൾ. അതിൽ ഇന്ത്യയുടെ സംഭാവനയാണ് സി എന് ജി ബൈക്ക്. ഈ ഇന്ധനവുമായി ബജാജ് ഒരുക്കിയ ലോകത്തിലെ തന്നെ ആദ്യ ബൈക്കിൻറെ –
നല്ലതും മോശവുമായ വിശേഷങ്ങൾ നോക്കാം. ആദ്യം കുറച്ചു പൊതുവായ കാര്യങ്ങളിലേക്ക് കടന്നാൽ. പെട്രോൾ, സി എന് ജി എന്നിങ്ങനെ രണ്ടു ഇന്ധനങ്ങളിലാണ് ഫ്രീഡം 125 എന്ന് പേരിട്ടിട്ടുള്ള ഇവൻ ഓടുന്നത്.
ഡിം, ബ്രൈറ്റ് സ്വിച്ച് ഇവിടെ വർക്ക് ചെയ്യുന്നത് ഏത് ഇന്ധനമാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കാനാണ്.
ഇനി ആദ്യം നല്ല കാര്യങ്ങളിലേക്ക് കടക്കാം.
- രൂപത്തിൽ തന്നെ പല പ്രത്യകതകളും ഇവനുണ്ട്. അതിൽ ഒന്നാണ് സീറ്റ്.
- വലിയ നീളമുള്ള സീറ്റ്, അതിന് നന്ദി പറയേണ്ടത് സി എൻ ജി ടാങ്കിനോടാണ്.
- എന്നാൽ അതിൽ പേടിക്കേണ്ടതില്ല, 11 സേഫ്റ്റി ടെസ്റ്റ് പാസായാണ് പുത്തൻ മോഡൽ എത്തുന്നത്
- അടുത്ത വലിയ നല്ല കാര്യം ഇന്ധനക്ഷമതയാണ്, റോക്കറ്റിൻറെ വരെ മൈലേജ് നോക്കുന്ന ഇന്ത്യക്കാർക്ക്
ഞെട്ടൽ ഉണ്ടാകുന്ന വിധമാണ് ഇവൻറെ ഇന്ധനക്ഷമത
- പെട്രോളിന് 65 കിലോ മീറ്റർ ലഭിക്കുമ്പോൾ സിഎൻജിക്ക് 102 കിലോ മീറ്റർ ആണ്. അതായത് പെട്രോൾ ബൈക്ക് ഓടിക്കുന്നതിൻറെ പാതി ചിലവേ ഇവന് വരുന്നുന്നുള്ളു.
- പിന്നെ വരുന്ന ഹൈലൈറ്റ് സസ്പെൻഷൻ ആണ്, പ്രീമിയം ബൈക്കുകളിൽ കാണുന്നത് പോലെ ലിങ്ക്ഡ് മോണോ സസ്പെൻഷനാണ്.
- കാലത്തിന് മുൻപേ സഞ്ചരിച്ച ബൈക്കിൽ ഇപ്പോഴുള്ള ട്രെൻഡിങ് ടെക്നോളജിയായ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയും എൽ ഇ ഡി ഹെഡ്, ടൈൽ ലൈറ്റുകളും എത്തുന്നുണ്ട്.
- ഒപ്പം ഇവൻറെ വിലയും ഒരു ഹൈലൈറ്റാണ്, 95,000/- രൂപ മുതൽ വില ആരംഭിക്കുന്നത്.
ഇതൊക്കെയാണ് മികച്ചതാകുന്നത് എങ്കിൽ ചെറിയ പോര്യ്മകളും ഇവനുണ്ട്. അത് പ്രധാനമായും അളവുകളിലാണ്.
- കമ്യൂട്ടർ മോഡലുകളിൽ കയറുന്നത് പോലെ അത്ര സുഖമാവില്ല ഇവൻറെ സീറ്റ് പിടിക്കാൻ.
- കാരണം സീറ്റ് ഹൈറ്റ് 825 എം എം ആണ്. അത് പരിഹരിക്കാനായി സീറ്റ് റൈഡർക്ക് കുറച്ച് നാരൗ ആക്കിയിട്ടുണ്ട്
- അത് കഴിഞ്ഞ് എത്തുന്നത് ഭാരത്തിലേക്കാണ് 149 കെജി ആണ് ആകെ ഭാരം.
- പിന്നിൽ കുറച്ചു ചെറിയ ടൈറാണ് 120 സെക്ഷൻ, 16 ഇഞ്ച്.
- മറ്റ് എതിരാളികളെ കൂടി നോക്കിയാൽ, ഷൈൻ 125 – 114 കെജി // 791 എം എം, റൈഡർ 125 – 123 കെജി // 780 എം എം എന്നിങ്ങനെയാണ്.
ഇതൊക്കെയാണ് ഹൈലൈറ്റ് എങ്കിൽ കുറച്ച് സ്പെക് കൂടി പറയാം. 125 സിസി യാണ് ഇവൻറെ എൻജിൻ കപ്പാസിറ്റി വരുന്നത്. ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഡെലിവറിയുടെ കാര്യം ഇപ്പോൾ –
- ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ
- ഓഗസ്റ്റ് 15 ന് ബിഎസ്എ ഗോൾഡ്സ്റ്റാർ 650 എത്തും.
- ഓഫ് റോഡ് ബൈക്കുമായി ഹോണ്ട
അറിയിച്ചിട്ടില്ല. ഇതിനൊപ്പം ഈജിപ്ത്, ടാൻസാനിയ, കൊളംബിയ, പെറു, ബംഗ്ളാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇവനെ കയറ്റി അയക്കും.
ഇതിനൊപ്പം ഈ ലിങ്കിൽ കയറിയാൽ നിങ്ങളുടെ ബൈക്കുമായി ഫ്രീഡം 125 ൻറെ ഇന്ധനക്ഷമത താരതമ്യപ്പെടുത്താം.
Leave a comment