പ്രീമിയം ബ്രാൻഡ് ആയ ട്രയംഫ് മോട്ടോര്സൈക്കിള്സ് ലിമിറ്റഡ്. ബജാജുമായി ചേർന്നാണ് തങ്ങളുടെ കുഞ്ഞൻ 400 ട്വിൻസിനെ അവതരിച്ചത്. ആ പങ്കാളിത്തം വൻ വിജയമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ത്യയിൽ മാത്രമല്ല ഇന്റർനാഷണൽ മാർക്കറ്റിലും മികച്ച പ്രതികരണം. 2023 ജൂലൈയിൽ അവതരിപ്പിച്ച ട്വിൻസ് 400 ഒരു വർഷത്തിലേക്ക് എത്തി നിൽകുമ്പോൾ. ലോകമെബാടും കുഴിച്ചെടുത്ത നാഴികകല്ലുകൾ-
കുറച്ചു വലുതാണ്. അതിൽ ഏറ്റവും വലുത്, 50,000 യൂണിറ്റുകൾക്ക് മുകളിൽ 400 ട്വിൻസ് ഇതിനോടകം തന്നെ വില്പന നടത്തിയിരിക്കുന്നു എന്നത് തന്നെ. 50 രാജ്യങ്ങളിൽ ട്രിയംഫ് ഷോറൂം നെറ്റ്വർക്ക് വഴിയാണ് –
ഈ നേട്ടം സ്വന്തമാക്കിരിക്കുന്നത്. ഒപ്പം ഇന്ത്യയിലും ഷോറൂം നിരയിൽ വലിയ കുതിച്ചു ചാട്ടമാണ് ഈ കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. 15 ഷോറൂമുകൾ മാത്രം ഉണ്ടായിരുന്ന ട്രയംഫ് മോട്ടോര്സൈക്കിള്സ് ലിമിറ്റഡ് .
ഇന്ന് ഇന്ത്യയിലെ പ്രമുഖ 70 നഗരങ്ങളിലായി 90 ഷോറൂമുകളിലേക്ക് വളർന്നിരിക്കുകയാണ്. ഈ വിജയ ആഘോഷത്തിൻറെ ഭാഗമായി സ്പെഷ്യൽ ഡിസ്‌കൗണ്ടുമായി എത്തുകയാണ് ട്രിയംഫ്.
- ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ
- ജാവ ബൈക്ക് ന് വലിയ വില കുറവ്
- വിട പറഞ്ഞ് പൾസറിൻറെ ക്ലാസിക് മീറ്റർ കൺസോൾ
400 ട്വിൻസിന് വീണ്ടും 10,000/- രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സ്പീഡ് 400 ന് 2.24 ലക്ഷവും, സ്ക്രമ്ബ്ലെർ 400 എക്സിന് 2.54 ലക്ഷവുമാണ് ഇപ്പോഴത്തെ എക്സ്ഷോറൂം വില.
ജൂലൈ 31 നാണ് എക്സ്പൈറി ഡേറ്റ്.
Leave a comment