ഇന്ത്യയിൽ മിഡ്‌ഡിൽ വൈറ്റ് സെഗ്മെന്റിൽ വലിയ ചലനങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹോണ്ട, സുസൂക്കി എന്നിവർ തങ്ങളുടെ മോഡലുകളെ അവതരിപ്പിക്കുമ്പോൾ, കെ ട്ടി എമ്മും ഒട്ടും വൈകിക്കുന്നില്ല –
890 എ ഡി വി, ഡ്യൂക്ക് 890 എന്നിവരെ ഇറക്കി മാർക്കറ്റ് പിടിക്കാനാണ് കെ ട്ടി എം ഒരുങ്ങുന്നത്. ഈ വർഷം തന്നെ വലിയ മോഡലുകൾ ഇവിടെ എത്തും. വലിയ നഗരങ്ങളിൽ മാത്രമായിരിക്കും ഈ ബൈക്കുകൾ –
ലഭ്യമാകുക എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഇപ്പോഴത്തെ പുതിയ ഇന്ധനമായ ഇ20 പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻജിനിയായിട്ടാകും ഇവർ എത്തുന്നത്. ഇത് ആദ്യമായല്ല വലിയ മോഡലുകളെ കെ ട്ടി എം –
ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 2019 ൽ ഡ്യൂക്ക് 790 എത്തിച്ചിരുന്നു. എന്നാൽ ബി എസ് 6 ൻറെ പടിവാതിലിൽ നിൽക്കുമ്പോൾ, എത്തിയ ഡ്യൂക്ക് ബി എസ് 4 മോഡലുകൾ ഏറെ പണിപ്പെട്ടാണ് കെ ട്ടി എം –
ഇന്ത്യയിൽ വിറ്റ് തീർത്തത്. ആ പാഠം കൂടി ഉൾകൊണ്ടാകും 890 യുടെ വില നിശ്ചയിക്കുന്നത്. ഇനി 890 യെ കുറിച്ച് പറഞ്ഞാൽ 105 പി എസ് കരുത്തും 100 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന 889 സിസി, –
ട്വിൻ സിലിണ്ടർ എൻജിനാണ് ഹൃദയം. എ ഡി വി, നേക്കഡ് എന്നിങ്ങനെ രണ്ടു മോഡലുകൾക്കും സ്വഭാവത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുണ്ട്. വില കൂടി നോക്കിയാൽ ഇപ്പോൾ എത്തിയിരിക്കുന്ന –
- കില്ലിംഗ് പ്രൈസുമായി എൻ എസ് 400 ഇസഡ്
- ഞെട്ടിക്കുന്ന വിലയുമായി വേർസിസ് 300 വരുന്നു
- അപ്രിലിയയുടെ സാഹസികന് പൊള്ളുന്ന വില
വി സ്‌ട്രോം 800 ഡി ഇ, ട്രാൻസ്ലപ് എക്സ് എൽ 750 എന്നിവരുടെ മുകളിലാണ് ഇവൻറെ ഇന്റർനാഷണൽ മാർക്കറ്റിലെ വില വരുന്നത്. ഇന്ത്യയിൽ എത്തുമ്പോൾ എന്താകുമോ എന്ന് കണ്ട് തന്നെ അറിയണം.
Leave a comment