റോയല് എന്ഫീല്ഡ് ന്യൂ മോഡല് എന്നത് പുത്തരിയല്ല. ഒരു പട തന്നെ റോഡിലും അണിയറയിലുമായി വികസനത്തിൻറെ പാതയിലാണ്. അങ്ങനെ ഇതാ ആ നിരയിലേക്ക് ഒരാൾ കൂടി എത്തുകയാണ്.
കൊറോണക്ക് മുൻപ് പറഞ്ഞിരുന്ന 250 സിസിയാണ് ഇനി എത്തുന്നത്. കാലത്തിനൊപ്പം ഈ എൻജിനിൽ പുതിയ മാറ്റങ്ങളും എത്തുന്നുണ്ട്. കവാസാക്കിയുടെ 500 സിസി നിര പോലെ.
പെട്രോൾ ഹൈബ്രിഡ് എൻജിനുകൾ ഈ പ്ലാറ്റ്ഫോമിൽ ഒരുങ്ങും. ഷെർപ്പ 450 യെ പോലെ ലിക്വിഡ് കൂൾഡ് എൻജിനല്ല. പകരം 350 സിസിയുടെ പോലെ എയർ കൂൾഡ് എൻജിനായിരിക്കും –
കുഞ്ഞന് ജീവൻ നൽകുന്നത്. എയർകൂൾഡ് എൻജിനിൽ, ഹൈബ്രിഡ് കോംബോ ???. എന്തായാലും കാത്തിരുന്ന് തന്നെ കാണാം. എയർ കൂൾഡ് എൻജിൻ വില കൊണ്ട് ഞെട്ടിക്കുമ്പോൾ.
ഹൈബ്രിഡ് വേർഷനിൽ മൈലേജ് ആയിരിക്കും ഹൈലൈറ്റ്. എന്നാൽ ഇവന് വേണ്ടി കുറെ കാത്തിരിക്കേണ്ടി വരും. ഏകദേശം 2026 – 27 സാമ്പത്തിക വർഷത്തിലായിരിക്കും ഇവൻറെ ലോഞ്ച്.
മറ്റ് വിവരങ്ങൾ ഒന്നും ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ വല്ല ക്ലൂവും കിട്ടുമോ എന്ന് അറിയാൻ 124 വർഷം പിന്നിടുന്ന എൻഫീൽഡ് ചരിത്രം നോക്കിയപ്പോൾ. അവിടെയും 250 സിസി മോഡലുകൾ –
ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്. അതിൽ 1957 ൽ ബുള്ളറ്റ് സീരിസിൽ ഒരാളുണ്ട്. 1965 ൽ ജി ടി 250 കഫേ റൈസർ എന്നിങ്ങനെയാണ്. ക്ലാസ്സിക് ഡിസൈൻ വിട്ട് കളി ഇല്ലാത്ത കാരണം. അതേ ഡി എൻ എ യിൽ –
തന്നെയാകും റോയല് എന്ഫീല്ഡ് ന്യൂ മോഡല് ഒരുങ്ങുന്നത്. എന്തായാലും കുഞ്ഞൻ മോഡൽ കാണാൻ അധികം വൈകേണ്ടി വരില്ല. ക്ലാസ്സിക് ഡിസൈൻ പോലെ, പരീക്ഷണ ഓട്ടം ഒരു വീക്ക്നെസ്സ് ആണല്ലോ.
- ഇലക്ട്രിക് ബൈക്ക് മായി റോയൽ എൻഫീൽഡ്
- റോയല് എന്ഫീല്ഡ് ക്ലാസിക് നെ പിടിക്കാൻ കവാസാക്കി
- ജാവ ബൈക്ക് ന് വലിയ വില കുറവ്
- ഓഗസ്റ്റ് 15 ന് ബിഎസ്എ ഗോൾഡ്സ്റ്റാർ 650 എത്തും.
അതുകൊണ്ട് തന്നെ ഗൊറില്ലയുടെ ഒഴിവിലേക്ക് പുതിയ 250 അധികം വൈകാതെ പരീക്ഷണ ഓട്ടം തുടങ്ങിയേക്കാം.
Leave a comment