പുതിയൊരു ബൈക്ക് അവതരിപ്പിക്കുമ്പോൾ അതിൽ പോരായ്മ ഉണ്ടാകുന്നത് സർവ്വ സാധാരണയാണ്. ഇത് പരിഹരിച്ചാകും അടുത്ത വേർഷൻ കമ്പനികൾ അവതരിപ്പിക്കുന്നത്. എന്നാൽ ആദ്യം വാങ്ങിച്ച കസ്റ്റമറെ ആ കുഴപ്പങ്ങളും കൊണ്ടു നടക്കാറാണ് പതിവ്. എന്നാൽ ആ ശീലം മാറ്റുകയാണ് ടിവിഎസ് –
തങ്ങളുടെ സർവീസ് ക്യാമ്പിലൂടെ. ഇന്ത്യയിൽ പുതുതായി അവതരിപ്പിച്ച ആർ ട്ടി ആർ 310 നിന് ഉടമസ്ഥരിൽ നിന്ന് പരാതികൾ എത്തിയപ്പോൾ. തട്ടിക്കൂട്ട് മാറ്റങ്ങൾ വരുത്തി മിണ്ടാതിരിക്കുകയല്ല ചെയ്തത്.
പകരം അതിന് ശാശ്വതമായ പരിഹാരമാണ് കണ്ടിരിക്കുന്നത്. ബാംഗ്ലൂരിൽ നടത്തിയ ആർ ടി ആർ 310 സർവീസ് ക്യാമ്പ് കഴിഞ്ഞ് ഇറങ്ങുന്ന ബൈക്കുകൾക്ക് ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
- ആദ്യം സീറ്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത് കൂടുതൽ കട്ടി കൂടിയ സീറ്റാണ്
- വൈബ്രേഷൻ കുറച്ച് യാത്രാസുഖം കൂട്ടാനാണ് ഇത് ചെയ്തിരിക്കുന്നത്
- ബാർ ഏൻഡിൻറെ ഭാരം കൂട്ടിയിട്ടുണ്ട്. ഹാൻഡിൽ ബാറിലെ വൈബ്രേഷൻ ഇനി ഇവൻ നോക്കിക്കോളും
- ഇനി അടുത്ത മാറ്റം ഇലക്ട്രോണിക്സിലാണ്, ത്രോട്ടിൽ റെസ്പോൺസ് കൂട്ടുന്നതിനായി ഇ സി യൂ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയിട്ടുണ്ട്
- ക്വിക്ക് ഷിഫ്റ്ററിലെ പരാതിയായിരുന്നു. ചിലപ്പോൾ എങ്കിലും ഉണ്ടാകുന്ന കട്ട് ഓഫ് അത് പരിഹരിക്കാനായി വയറിങ് റീറൂട്ട് ചെയ്തിട്ടുണ്ട്.
ഇതൊക്കെയാണ് പുതിയ ആർ ടി ആറിൽ ടിവിഎസ് വരുത്തിയിരിക്കുന്ന ചരിത്രപരമായ മാറ്റങ്ങൾ. ഇപ്പോൾ ബാംഗ്ലൂരിൽ മാത്രമാണ് ഈ ക്യാമ്പ് നടന്നതായി റിപ്പോർട്ടുകൾ ഉള്ളത്. വരും ദിവസങ്ങളിലും കേരളത്തിലും –
ഈ ക്യാമ്പ് ഉണ്ടാകും. ഡേറ്റ് വരുമ്പോൾ അതും ഞങ്ങൾ അറിയിക്കാം. അപ്പോ സ്റ്റേ ട്യൂൺ …
Leave a comment