ഇന്ത്യൻ വാഹന നിർമ്മാതാക്കൾ മുഖം തിരിഞ്ഞിരുന്ന ഒരു ഭാഗമായിരുന്നു സാഹസികർ. അതിൽ ഹീറോ മാത്രമാണ് സജീവമായി നിന്നിരുന്നത്. ട്ടി വി എസ്, ബജാജ് എന്നിവർ ഈ രംഗത്തേക്ക് നോട്ടമിട്ടതിന് –
പിന്നാലെ ഹീറോ തങ്ങളുടെ ലെവൽ ഒന്ന് അപ്ഗ്രേഡ് ചെയ്യുകയാണ്. ഹീറോയുടെ ഇപ്പോഴത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ മാവ്റിക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സ്ക്രമ്ബ്ലെർ വരുന്നത്. അതിനായി പേരും –
റെജിസ്റ്റർ ചെയ്തു കഴിഞ്ഞു ഹീറോ. പേര് വരുന്നത് മാവ്റിക്ക് 440 സ്ക്രമ്ബ്ലെർ എന്നാണ്. മാവ്റിക്കിൻറെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഇവനെയും നിർമ്മിക്കുന്നത്. അതേ എൻജിൻ തന്നെയാകും ഇവനും –
ജീവൻ നൽകുന്നത്. പെർഫോമൻസ് നമ്പറുകൾ എല്ലാം ഏകദേശം അടുത്ത് നില്കുമെങ്കിലും. ഓഫ് റോഡിങ്ങിനായി ട്യൂണിങ്ങിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്ക്രമ്ബ്ലെർ സ്റ്റൈൽ പിടിച്ച് –
റഫ് ലുക്കിലാകും പുത്തൻ മോഡൽ എത്തുന്നത്. ടയർ സൈസ് 110 // 150 സെക്ഷൻ 17 ഇഞ്ച് ആണ് മാവ്റിക്കിന്. എന്നാൽ സ്ക്രമ്ബ്ലെറിന് 100 // 130 സെക്ഷൻ ടയറും. 19 // 17 ഇഞ്ച് സൈസിലാകും ഇവനിൽ-
എത്താൻ സാധ്യത. ചിലപ്പോൾ സ്പോക്ക് വീലുകളും ഉണ്ടാകാം. റോഡ്സ്റ്റർ മാവ്റിക്കിനെക്കാളും വില കൂടുതൽ ആയിരിക്കും ഇവന്. ഇതൊക്കെയാണ് സാധ്യതകൾ. ലോഞ്ച് തിയ്യതിയെ കുറിച്ച് വിവരങ്ങൾ –
ഒന്നും ലഭ്യമല്ല. എന്തായാലും ഓഫ് റോഡിൽ ഇന്ത്യൻ കമ്പനിയുടെ വലിയ യുദ്ധമാണ് നടക്കാൻ പോകുന്നത് എന്ന് വ്യക്തം.
Leave a comment