പൾസർ 400 കാത്തിരിപ്പിന് ഒടുവിൽ ആദ്യം പുറത്ത് വന്ന സ്പൈ ചിത്രങ്ങൾ കുറച്ചു മുഖം ചുളിപ്പിച്ചെങ്കിൽ, ഇതാ കുറച്ചു മുഖം തെളിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹെഡ്‍ലൈറ്റ് ഡിസൈൻ –
നേരത്തെ കണ്ടത് പോലെ എൻ + എൻ എസ് ആണെങ്കിൽ. ഇപ്പോൾ പുറത്ത് വരുന്ന ചിത്രങ്ങൾ പ്രകാരം സൈഡ് പ്രൊഫൈൽ എൻ എസിൽ നിന്ന് മാത്രമാണ് എന്ന് പറയേണ്ടി വരും. കാരണം ഹെഡ്‍ലൈറ്റിൽ –
എനിനെ കുത്തി കയറ്റിയത് പോലെ ഇവിടെ ഉണ്ടായിട്ടില്ല. എൻ സീരിസിലെ പോലെ നീളൻ ഡിസൈനിങ്ങിന് പകരം എൻ എസിലെ പോലെ കുറച്ചു ബൾക്കി ഡിസൈനിലാണ് വന്നിരിക്കുന്നത്. കുറച്ചു കൂടി –
വ്യക്തമാക്കിയാൽ കോപ്പി പേസ്റ്റ് തന്നെ. ടാങ്ക്, ടാങ്ക് ഷോൾഡർ, സ്പ്ലിറ്റ് സീറ്റ്, ടൈൽ സെക്ഷൻ വരെ എൻ എസിനെ അതുപോലെ തന്നെ പറിച്ചു വച്ചിരിക്കുന്നു. എന്നാൽ മുകളിലെ വിശേഷം കഴിഞ്ഞു താഴേക്ക് –
എത്തിയാലും സ്ഥിതിഗതികളിൽ മാറ്റമില്ല. ഷാസി എൻ എസിൽ കാണുന്ന പ്രെസ്സ്ഡ് സ്റ്റീൽ പേരിമീറ്റർ ഫ്രെയിം തന്നെയാണ് ഇവനിലും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഭാരം കുറയും –
പെർഫോമൻസ് കൂടും. ഡോമിനർ 400 നെക്കാളും ഇനിഷ്യൽ പിക്ക് ആപ്പിൽ ഇവന് മുൻതൂക്കമുണ്ടാകും. ഇപ്പോഴത്തെ വിവരം അനുസരിച്ച് ഡോമിനർ 400 ൻറെ അതെ എൻജിൻ ആയിരിക്കും –
ഇവനും ജീവൻ നൽകുന്നത്. 40 പി എസ് കരുത്തും 35 എൻ എം ടോർക്ക് തന്നെയാണ് ഇവനിലും എത്തുന്നത്, എന്നാൽ ട്യൂണിങ് കുറച്ചു കൂടി സ്‌പോർട്ടി ആയിരിക്കും കക്ഷി. സസ്പെൻഷൻ, ബ്രേക്ക്, ടയർ –
ഇന്ധനടാങ്കിൻറെ ശേഷി എന്നിവ ഡി 400 ൻറെ തന്നെ. കുറച്ചു നാളത്തേക്കെങ്കിലും ഡോമിനാറിനെക്കാളും മുൻതൂക്കം നൽകുന്ന ഫീചേഴ്‌സും എൻ എസ് 400 ലുണ്ടാകും, ബജാജിലെ തന്നെ ആദ്യമായി –
ക്വിക്ക് ഷിഫ്റ്റർ അവതരിപ്പിക്കുന്ന മോഡലായിരിക്കും ഇവൻ. മീറ്റർ കൺസോൾ, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി എന്നിവയെല്ലാം ഇപ്പോഴുള്ള പൾസറുകളിൽ കണ്ടത് തന്നെ. വില ഏകദേശം 2 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം.
Leave a comment