ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രി ലെവൽ പ്രീമിയം മാർക്കറ്റുകളിൽ ഒന്നാണ്. റോയല് എന്ഫീല്ഡ് ക്ലാസിക് നിര. അവിടെക്ക് ഇടിച്ചുകയറാൻ പല തവണ പലരും നോക്കിയെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.
എന്നാൽ രണ്ടാം ഊഴത്തിന് ഒരുങ്ങുകയാണ് കവാസാക്കി. തങ്ങളുടെ ഡബിൾ യൂ സീരിസിൽ 175 ന് ശേഷം 230 എത്തുമെന്നാണ്, ഇപ്പോൾ പരക്കുന്ന അഭ്യുഹങ്ങൾ. ഇന്ത്യയിൽ കറങ്ങി നടക്കുന്ന കെ എൽ എക്സ് 230 യുടെ –
അതേ എൻജിൻ തന്നെയാണ് ഇവനും ജീവൻ പകരുന്നത്. അതുകൊണ്ടാണ് ജപ്പാനിൽ അവതരിപ്പിച്ച ഇവൻ ഇന്ത്യയിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ ശക്തിപ്പെടുന്നതും. റോയല് എന്ഫീല്ഡ് ക്ലാസിക് 350 നിര –
പോലെ ഒരു എൻജിൻ കൊണ്ട് കുറച്ചധികം മോഡലുകൾ എന്നതാകും കവാസാക്കിയുടെയും സമവാക്യം. എല്ലാവരെയും ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ആകർഷണീയമായ –
വിലയിലായിരിക്കും ഇവരൊക്കെ എത്തുന്നത്. ഡബിൾ യൂ 250 എന്നൊരു മോഡൽ 2017 വരെ ജപ്പാനിൽ വില്പനയിൽ ഉണ്ടായിരുന്നു. അതിന് തുടർച്ചയയാണ് 230 യും എത്തുന്നത്. അതുകൊണ്ട് തന്നെ 250 യിൽ –
നിന്ന് കുറച്ചധികം ഘടകങ്ങൾ എടുത്തതിന് ഒപ്പം. പുതിയ കാലത്തിനൊത്ത് മാറ്റങ്ങളും ഉൾപ്പെടുത്തിയാണ് കവാസാക്കി ഇവനെ ഒരുക്കിയിരിക്കുന്നത്.
റോയല് എന്ഫീല്ഡ് ക്ലാസിക് പോലെ ഡിസൈൻ ഓൾഡ് സ്കൂൾ തന്നെ
- ഡബിൾ യൂ 250 യുടെ അതെ രൂപത്തിലാണ് ഇവൻറെയും വരവ്
- നമ്മുക്ക് ഡബിൾ യൂ 800 ൻറെ ചെറിയ പതിപ്പ് എന്ന് പറയാം
- റൌണ്ട് ഹെഡ്‍ലൈറ്റ് പഴമ തോന്നിക്കുന്നുണ്ട് എങ്കിലും
- പുതിയ വരവിൽ മോഡേൺ റിട്രോ ആയ ഇസഡ് ആർ എസിനോട് ചേർന്ന് നിൽക്കുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റാണ്
- റൌണ്ട് ട്വിൻ പോഡ് അനലോഗ് സെമി ഡിജിറ്റൽ മീറ്റർ കൺസോൾ ആണ്
- അതിൽ തന്നെ ഡിജിറ്റൽ ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നു
- വലതു വശത്താക്കട്ടെ പൊതുവായ വാണിംഗ് ലൈറ്റുകൾക്കൊപ്പം എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾ ലൈറ്റുകളും കാണാം
- ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, ഒറ്റ പീസ് സീറ്റ് കഴിഞ്ഞെത്തുന്നത് 70 ക്കളിലെ നീണ്ട ടൈൽ സെക്ഷനിലേക്കാണ്
സ്പെക് നോക്കാം
- ഇനി താഴോട്ട് പോയാൽ 233 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് പവർ പ്ലാൻറ്റ്
- കെ എൽ എക്സിൽ 20 പി സിനടുത്ത് കരുത്ത് ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ ഇവിടെ എത്ര ഉല്പാദിപ്പിക്കുമെന്ന് ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല
- 6 സ്പീഡ് ഗിയർ ബോക്സ് തന്നെയാകും 18 // 17 ഇഞ്ച് സ്പോക്ക് വീലിലേക്ക് കരുത്ത് പായിക്കുന്നത്
- എക്സ്ഹൌസ്റ്റ് പഴയ ഡിസൈനിൽ ക്രോമിൽ പൊതിഞ്ഞിട്ടുണ്ട്
- മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്
- സസ്പെൻഷൻ സെറ്റപ്പ് മുന്നിൽ ടെലിസ്കോപികും പിന്നിൽ ഡ്യൂവൽ ഷോക്കുമാണ്
ഇതൊക്കെയാണ് വരാനിരിക്കുന്ന ഡബിൾ യൂ 230 യുടെ ജപ്പാനിലെ വിശേഷങ്ങൾ. ഇവൻ ഇന്ത്യയിൽ എത്തുമ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ വഴിയില്ല. ക്ലാസ്സിക് 350, സി ബി 350 എന്നീ എതിരാളികളോട് –
മലിടാൻ വരുന്ന ഇവന്. അവരെക്കാളും വില കുറവായിരിക്കും, പ്രതീക്ഷിക്കുന്ന വില 1.75 ലക്ഷത്തിന് അടുത്താണ്. ഇവൻ ഇന്ത്യയിൽ എത്തിയാൽ വിജയിക്കുമോ നിങ്ങളുടെ അഭിപ്രായം കൂടി അറിയിക്കുമല്ലോ.
Leave a comment