ടിവിഎസ് ബൈക്ക് നിരയിൽ നിന്ന് ആദ്യ സാഹസികൻ സ്പോട്ട് ചെയ്തു . മോട്ടോസോളിൽ അവതരിപ്പിച്ച ടിവിഎസിൻറെ 300 സിസി എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. ഡിസൈൻ ടി വി എസിന് പ്രത്യക –
കഴിവാണ് എന്ന് പറയേണ്ടതില്ലല്ലോ. ടി വി എസ് 310 മോഡലുകളുടെ പോലെ ഡ്യൂവൽ സെറ്റപ്പ് ഹെഡ്‍ലൈറ്റ് യൂണിറ്റാണ് ഇവനും. താഴെയായി സാഹസികരുടെ ബീക്കും നൽകിയിരിക്കുന്നു.
വലിയ വിൻഡ് സ്ക്രീൻ, സെമി ഫയറിങ് ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ. എന്നിങ്ങനെ മുന്നിലെ വിശേഷങ്ങൾ എങ്കിൽ. പിന്നോട്ട് പോകുമ്പോൾ മസ്ക്കുലാർ ഇന്ധനടാങ്ക്. ടൂറിങ് മികച്ചതാക്കാൻ വലിയ സീറ്റ്.
മസ്ക്കുലാർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന എക്സ്ഹൌസ്റ്റ്. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ . അലോയ് വീൽ ആയതിനാൽ 19 // 17 ഇഞ്ച് ടൈറുകൾ ആകാനാണ് വഴി.
എന്നിവക്കൊപ്പം അക്‌സെസ്സറിസുമായാണ് കറക്കം.
- ഓക്സിലറി ലൈറ്റ്‌സ്
- സൈഡ് ഗാർഡ്‌സ്
- ടോപ് ബോക്സ്
എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ഒപ്പം ഇലക്ട്രോണിക്സ് വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എന്നിരുന്നാലും ക്ലാസ്സിൽ ടോപ് ആകുമെന്ന് സംശയം വേണ്ടല്ലോ. ഇപ്പോൾ ഇറങ്ങിയ ടിവിഎസ് ബൈക്ക് കൾ എല്ലാം അതുപോലെ തന്നെ ആണല്ലോ.
എൻജിൻ 299 സിസി, ഡി ഓ എച്ച് സി, 9,000 ആർ പി എമ്മിൽ 35 എച്ച് പി കരുത്തും. 28.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ആർ ടി – എക്സ് ഡി 4 എന്നാണ് ഈ എൻജിന്റെ പേര് വരുന്നത്.
- ടിവിഎസ് മോട്ടോസോൾ ൽ സാഹസികൻറെ എൻജിൻ
- സ്ക്രമ്ബ്ലെർ 400 എക്സ് നും അഫൊർഡബിൾ വേർഷൻ
- സൂപ്പർ ആഡ്വഞ്ചുർ 1290 എസ് അവതരിപ്പിച്ചു
അടുത്ത വർഷം പകുതിയോടെ ഇവൻ വിപണിയിൽ എത്തും. ഹിമാലയൻ 450 , എ ഡി വി 390 എന്നിവർ ആയിരിക്കും പ്രധാന എതിരാളികൾ. വില 3 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം.
Leave a comment