ഇലക്ട്രിക്ക് വിപണി കുത്തിക്കുക്കയാണ് ഇന്നലെ ഇന്ത്യയിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കിനോട് അടുത്ത് വരുന്ന ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ച് ചൂട് മാറുന്നതിന് മുൻപ് ഇതാ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് പുതിയൊരു വാർത്ത വരുന്നു. സൂപ്പർ ബൈക്കുകളുടെ ഒപ്പം സീറോ ട്ടു 100 എത്തുന്ന താരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
യൂറോപ്യൻ ഇലക്ട്രിക്ക് നിർമ്മാതാക്കളായ ഹോർവിൻ ആണ് സെൻമെൻറ്റി 0 എന്ന മോഡലിൻറെ വരവറിയിച്ചിരിക്കുന്നത്. അടുത്ത വർഷം അവസാനം വിപണിയിൽ എത്തുന്ന മോഡലിന് 100 കിലോ മീറ്റർ വേഗതയെടുക്കാൻ വേണ്ടത് വെറും 2.8 സെക്കൻഡ് ആണ്. മണിക്കൂറിൽ 200 കിലോ മീറ്റർ വരെ വേഗതയെടുക്കാൻ സാധിക്കുന്ന ഇവന്, 30 മിനിറ്റ് കൊണ്ട് 80% ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. ഫുൾ ചാർജിൽ 300 കിലോ മീറ്റർ ആണ് അവകാശപ്പെടുന്ന റേഞ്ച്.
സൂപ്പർ പെർഫോർമസിനൊപ്പം സൂപ്പർ താരങ്ങളിൽ എത്തുന്ന സെൻസറും ക്യാമറ വഴി മൂന്നാം കണ്ണ് തുറന്ന് യാത്രയിൽ സുരക്ഷിതത്വം നൽകുന്നതിനൊപ്പം ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രഷ് അലേർട്ട് സിസ്റ്റം, കീലെസ്സ് സ്റ്റാർട്ട്, റിവേഴ്‌സ് അസിസ്റ്റ്, ഡ്രൈവിംഗ് മോഡുക്കൾ എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് നിര.
ഇന്ത്യയിൽ എത്താൻ ഇപ്പോൾ വലിയ സാധ്യതയിലെങ്കിലും ഇന്ത്യയിലെ വൻകിട ഇരുചക്ര നിർമ്മാതാക്കൾ മികച്ച ഇലക്ട്രിക്ക് കമ്പനിയെ ലക്ഷ്യമിടുന്ന കാലമായതിനാൽ ഇവനും ഭാവിയിൽ എത്തിയേക്കാം.
Leave a comment