ഇന്ത്യയിൽ തങ്ങളുടെ രണ്ടാം തലമുറ 2025 കെടിഎം ആഡ്വഞ്ചുവർ അവതരിപ്പിച്ച് കെ ടി എം. 250 , 390 എക്സ് , 390 എന്നിങ്ങനെ 3 മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വലിയ മാറ്റങ്ങളുമായി എത്തിയ 250 , 390 എക്സ്
എന്നിവർക്ക് വില മോശമല്ലാത്ത രീതിയിൽ വില കൂട്ടിയിട്ടുണ്ട്. പക്ഷേ ആഡ്വഞ്ചുവർ 390 യുടെ വിലയിൽ മറ്റുള്ളവരെ നോക്കിയാൽ ചെറിയ വർദ്ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ ഏറ്റുമുട്ടേണ്ടത് ഹിമാലയൻ 450 ആയിട്ടാകുമ്പോൾ വില കുറച്ച് കൂടുതൽ ആണെന്ന് തന്നെ പറയാം. ഇനി വിലയിലേക്ക് നോക്കിയാൽ 250 ക്ക് 12,000/- രൂപ വർദ്ധിച്ച് 2.6 ലക്ഷം രൂപയാണ് –

എക്സ് ഷോറൂം വില വരുന്നത്. കെടിഎം ആഡ്വഞ്ചുവർ 390 യുടെ നോൺ നോൺ സെൻസ് വേർഷനായ എക്സിന് വരുന്നത് ആകട്ടെ 2.91 ലക്ഷം രൂപ. ഏകദേശം 10,000/- രൂപ കൂടി. ഇനി പ്രീമിയം വേർഷനിൽ –
പഴയത് പോലെ അലോയ്, സ്പോക്ക് എന്നിങ്ങനെ വേർഷനുകൾ ഒന്നുമില്ല. ആകെയുള്ളത് ട്യൂബ്ലെസ്സ് സ്പോക്ക് വീലുകളുമായി എത്തുന്ന ഒരു വേർഷൻ മാത്രം . അതും പഴയ ട്യൂബ് സ്പോക്ക് വീൽ –
വേർഷനായ എസ് ഡബിൾ യൂ വിനെക്കാളും. 4,000/- രൂപയുടെ വർദ്ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 3.68 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.
- ആഡംബര ബൈക്കുകളിൽ വില കുറയുന്നത് ആർക്ക്
- ആഡ്വഞ്ചുവർ 390 ഇന്ത്യൻ സ്പെക്
- ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ
പ്രധാന എതിരാളിയായ ഹിമാലയൻ 450 ക്ക് 2.85 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്.
Leave a comment