എല്ലാ മാസവും ഓഫറുകൾ നല്കുന്ന ഇന്ത്യയിലെ ഏക പ്രീമിയം ബ്രാൻഡ് ആണ് കവാസാക്കി. തങ്ങളുടെ മിക്ക്യ പ്രീമിയം മോഡലുകളിലും ഓഫർ നൽകുന്ന ഇവർ. ഇത്തവണ നിന്ജ ബൈക്ക് സീരിസിൽ –
മാത്രമാണ്. ഓഫർ കൊടുക്കുന്നത് എന്ന പ്രത്യകത കൂടിയുണ്ട്. അതിൽ ഹൈലൈറ്റ് എന്താണ് എന്ന് വച്ചാൽ, നിന്ജ സീരിസിൽ എത്തിയ പുതിയ താരമായ 500 നും ഡിസ്‌കൗണ്ട് ഉണ്ട് എന്നതാണ്.
ഇനി ഓഫറുകളും പുതിയ വിലയും നോക്കിയല്ലോ.
ആദ്യം ഏറ്റവും കുറവ് ഓഫർ ഉള്ള പുതിയ താരം 500 ൽ തുടങ്ങിയാൽ. 10,000/- രൂപയാണ് ഈ ഡിസ്‌കൗണ്ട് കാലത്ത് ഇവന് കുറക്കുന്നത്. ഇതോടെ വില 5.14 ലക്ഷം രൂപയാണ് എക്സ് ഷോറൂം വരുന്നത്.
അപ്രിലിയ ആർ എസ് 457 നോടൊപ്പം പിടിക്കാൻ ഈ ഡിസ്‌കൗണ്ട് മതിയാകുമോ എന്ന്. വരും മാസങ്ങളിലെ വില്പന നോക്കാം. 457 ൻറെ വില്പന 500 ണ് അടുത്ത് എത്തിയപ്പോൾ 500 നില്കുന്നത് 25 ന് താഴെയാണ്.

അത് കഴിഞ്ഞെത്തുന്നത് ബെസ്റ്റ് സെല്ലെർ മോഡലായ 300 ൻറെ അടുത്തേക്കാണ്. അവിടെയും 10,000 തന്നെ. ഉത്സവകാലം ആയതിനാൽ മൊത്തത്തിൽ വളഞ്ഞു പിടിക്കാനാണ്. കവാസാക്കിയുടെ പ്ലാൻ എന്ന് –
തോന്നുന്നു. ഇപ്പോഴത്തെ എക്സ്ഷോറൂം വില 3.33 ലക്ഷം രൂപയാണ്. ഇനി അവസാനം എത്തുന്നത് 650 ആണ്. ലിസ്റ്റിലെ വലിയവന് വലിയ ഡിസ്‌കൗണ്ട് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
25,000/- രൂപ കുറഞ്ഞ് 6.91 ആണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. ഇനി നിന്ജ ബൈക്ക് കളിലെ ഓഫറിലെ മാനദണ്ഡങ്ങൾ കൂടി പറയാം.
- കവാസാക്കി ഇസഡ് 900 മാറ്റത്തിന് ഒരുങ്ങുന്നു
- സുസുക്കി യുടെ 4 സിലിണ്ടർ ലോകം
- ട്രയംഫ് ടൈഗർ 400 വരുന്നു ???
സെപ്റ്റംബർ മാസം മാത്രമാണ് ഈ ഡിസ്‌കൗണ്ട് ഉള്ളത്. ഈ ഓഫറുകളുടെ റിസൾട്ട് വരും മാസങ്ങളിൽ കാണാം. സ്റ്റേ ട്യൂൺ …
Leave a comment