100 സിസി മോഡലുകൾക്ക് വരെ സർവ്വ സാധാരണമാണ് എൽ ഇ ഡി ഹെഡ്‍ലൈറ്റ്. ഇപ്പോളും ക്ലാസ്സിലെ ടോപ്പർ ആയ റോയല് എന്ഫീല്ഡ് ക്ലാസിക് 350 ക്ക്. ഇതുവരെ ആ വെള്ള വെളിച്ചം എത്തിയിട്ടില്ല.
എന്നാൽ ആ കുറവ് ഇനി പഴകഥയാക്കുകയാണ്. ഇപ്പോൾ ഭൂരിഭാഗം ബൈക്കുകൾക്ക് ഉള്ള ഈ ഫീച്ചേഴ്‌സ്. ഇതുവരെ ക്ലാസിക് 350 ക്ക് എന്നല്ല. എൻഫീൽഡ് നിരയിൽ മികച്ച വില്പനയുള്ള മറ്റ് 350 മോഡലുകളായ.
ബുള്ളറ്റ് 350, ഹണ്ടർ 350 തുടങ്ങി ഒറ്റ മോഡലുകളിലും എത്തിയിട്ടില്ല. ആകെ ഉള്ളത് 350 നിരയിൽ മിറ്റിയോർ 350 യുടെ ടോപ് എൻഡിൽ മാത്രമാണ്. എന്നാൽ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് –
- എന്ഫീല്ഡ് ഗോറില്ല 450 കട്ടക്ക് തന്നെ
- ടിവിഎസ് മോട്ടോര്‍ കമ്പനി യുടെ ബിഗ് ബൈക്ക്
- റോയല് എന്ഫീല്ഡ് ന്യൂ മോഡല്‍ വരുന്നു
പറഞ്ഞതുപോലെ. ഹെഡ്‍ലൈറ്റിനൊപ്പം ടൈൽ ലൈറ്റ്, ഇൻഡിക്കേറ്റർ തുടങ്ങിവയെല്ലാം. ഇനി ക്ലാസ്സിക് 350 യിൽ തെളിയുന്നത് എൽ ഇ ഡി ലൈറ്റ് ആയിട്ടാകും. അതും സിംഗിൾ കളർ സിംഗിൾ ചാനൽ മുതൽ.
ഡ്യൂവൽ ചാനൽ എ ബി എസിന് വരെ ഇത് സ്റ്റാൻഡേർഡ് ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അടുത്ത മാസം ലോഞ്ച് ഉണ്ടാകും. എൻജിൻ തുടങ്ങിയ മറ്റ് കാര്യങ്ങളിൽ മാറ്റമില്ല.
വിലയിൽ വലിയ വർദ്ധന ഉണ്ടാകാൻ സാധ്യതയില്ല. ഏകദേശം 2,500/- രൂപവരെ കൂടിയേക്കാം. ഇതിന് ശേഷം മറ്റ് മോഡലുകളിലും ഈ മാറ്റം വരും.
Leave a comment