ഓഫ് റോഡ് മോഡലുകൾ വില്പനയിൽ തിളങ്ങുമ്പോൾ ആ മാർക്കറ്റ് വലുതാക്കാൻ ഒരുങ്ങുകയാണ് കെ ട്ടി എം. 390 നിരയിൽ എൻഡ്യൂറോ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ ചാര ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
എൻഡ്യൂറോ മോഡലിൻറെ വിശേഷങ്ങൾ നോക്കിയാൽ, 390 സാഹസികനെക്കാളും കൂടുതൽ ഓഫ് റോഡ് കഴിവുകളുമായാണ് ഇവൻ എത്തുന്നത്. സ്പോട്ട് ചെയ്ത മോഡലിലെ വിശേഷങ്ങളിലേക്ക് കടന്നാൽ
- ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്
- ത്രികോണ ആകൃതിയിലുള്ള ഹെഡ്‍ലൈറ്റ് സെക്ഷൻ
- നീളം കൂടിയ വീതി കുറഞ്ഞ സീറ്റ്
- ടാങ്ക് പുതിയ 390 സാഹസികൻറെത് തന്നെ, അതുകൊണ്ട് ടാങ്കിലേക്ക് സീറ്റ് കേറിയിട്ടില്ല. അത് ഇത്തരം ബൈക്കുകളുടെ പ്രത്യകതയാണ്.
- എന്നാൽ ടാങ്ക് ഷോൾഡർ കൂടുതൽ ഷാർപ്പ് ആയി ഡിസൈൻ ചെയ്തിട്ടുണ്ട്
- 390 സാഹസികനെക്കാളും വീൽബേസിൽ വർദ്ധനയുണ്ട്
- സസ്പെൻഷൻ വിഭാഗത്തിലും ഈ വർദ്ധന പ്രതീക്ഷിക്കാം
- സ്പോക്ക് വീലോട് കൂടിയ 21 // 18 ഇഞ്ച് വീലുകൾ
- ബാഷ് പ്ലേറ്റ്, റേഡിയേറ്റർ ഗാർഡ് എന്നിവ 390 യോട് ചേർന്ന് നിൽക്കുന്നു.
390 യെ അടിസ്ഥാനപ്പെടുത്തിയാണ് എത്തുന്നതെങ്കിലും ഇവന് ഗ്രാബ് റെയിൽ നൽകിയിട്ടില്ല. ടൈൽ സെക്ഷൻ 390 യുടേത് തന്നെ. ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള ഇവന് ഭാരം, വില തുടങ്ങിയവ സാഹസികനെക്കാളും കുറവായിരിക്കും.
ലോഞ്ച് ഡേറ്റ് ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി സ്റ്റേ ട്യൂൺ…
Leave a comment