പെർഫോമൻസ്, വില, ഡിസൈൻ, ഇലക്ട്രോണിക്സ് എന്നിങ്ങനെ ഏത് എടുത്താലും രാജാവ് ആണ് ഡുക്കാറ്റി . സിംഗിൾ സിലിണ്ടർ മോഡൽ ഒരുക്കിയപ്പോളും അതിൽ ഒരടി പോലും പിന്നോട്ട് പോയിട്ടില്ല .
പക്ഷേ ഇന്ത്യയിൽ എത്തിയ ഹൈപ്പർമോട്ടോറാഡ് 698 ന്. വിലയുടെ കാര്യത്തിൽ കുറച്ചല്ല കുറച്ചധികം കൂടിയിരിക്കുകയാണ്. ഇത് വച്ച് നോക്കുമ്പോൾ സി ബി യൂ യൂണിറ്റായി എത്തിയ ഇസഡ് എക്സ് 4 ആറിന് –
വില കുറവാണ്. അതേ വഴിയിൽ എത്തിയ 698 ന് 16.5 ലക്ഷം രൂപയാണ് ഇവിടത്തെ വില. വിലയിടൽ എത്ര ഭ്രാന്തമാണ് എന്ന് ചോദിച്ചാൽ, ഇവൻറെ ചേട്ടനായ ട്വിൻ സിലിണ്ടർ 950 ക്ക് വില വരുന്നത്.

16 ലക്ഷം രൂപ മാത്രമാണ്. ഇനി രാജാവ് ൻറെ കൂടുതൽ വിവരങ്ങളിലേക്ക് കടന്നാൽ
- സൂപ്പർ മോട്ടോ സ്റ്റൈലിങ്ങിലാണ് ഇവൻ എത്തുന്നത്
- അതുകൊണ്ട് തന്നെ ഉയർന്ന് നിൽക്കുന്ന സീറ്റാണ് (904 എംഎം) ആക്‌സസറീസ് ആഡ് ചെയ്താൽ 849 എം എം വരെ താഴ്ത്താം
- മുൻ മഡ്ഗാർഡ്, ഉയർന്ന ഗ്രൗണ്ട് ക്ലീറൻസ്, കുറഞ്ഞ ഭാരം (151 കെ ജി – ഫ്യൂൽ ഇല്ലാതെ) എന്നിങ്ങനെ എല്ലാം സൂപ്പർ മോട്ടോ രീതിയിൽ തന്നെ
- ഇനി എൻജിനിലേക്ക് കടന്നാൽ, 77.5 എച്ച് പിയും 63 എൻ എം ഉല്പാദിപ്പിക്കുന്ന 659 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവന് ജീവൻ പകരുന്നത്.
- ഡുക്കാറ്റിയുടെ മറ്റൊരു ഹൈലൈറ്റായ ഇലക്ട്രോണിക്സിൻറെ വലിയ നിരയും ഇവനിലുണ്ട്.
- റൈഡിങ് മോഡ്,
- പവർ മോഡ്,
- ട്രാക്ഷൻ കണ്ട്രോൾ,
- വഹീലി കണ്ട്രോൾ,
- എൻജിൻ ബ്രേക്ക് കണ്ട്രോൾ

എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് ലിസ്റ്റ്. എന്നാൽ ഇത്ര വില ഉണ്ടായിട്ടും ട്ടി എഫ് ട്ടി ക്ക് പകരം എൽ സി ഡി മീറ്റർ കൺസോൾ ആണ് ഇവന് വന്നിരിക്കുന്നത്.
- ഇസഡ് എക്സ് 4 ആർ ആർ അവതരിപ്പിച്ചു
- സ്വര്ണ്ണ വില യുമായി ഡുക്കാറ്റി വീണ്ടും
- സ്വാർട്ട്പിലിൻ 250 ഭീകരനാകും
ഇപ്പോൾ ബുക്ക് ചെയ്താൽ ഈ മാസം അവസാനത്തോടെ ഇവൻ വീട്ടിൽ എത്തും.
Leave a comment