ബുധനാഴ്‌ച , 19 മാർച്ച്‌ 2025
Home Bike news ഹിമാലയനെ 450 അടിസ്ഥപ്പെടുത്തി 4 മോഡലുകൾ
Bike news

ഹിമാലയനെ 450 അടിസ്ഥപ്പെടുത്തി 4 മോഡലുകൾ

ഹിമാലയൻ, സ്ക്രമ് 450 ലോഞ്ച് തിയ്യതിയിലും തീരുമാനം

റോയൽ എൻഫീൽഡ് ലോകം മുഴുവൻ വലിയ ജനശ്രദ്ധയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എയർ, ഓയിൽ കൂൾഡ് എൻജിൻ മാത്രമുള്ള റോയൽ എൻഫീൽഡ് തങ്ങളുടെ നിരയിൽ പുതിയ കാലത്തിന് ഒത്ത ലിക്വിഡ് കൂൾഡ് എഞ്ചിനുകളുടെ പണിപ്പുരയിലാണ്. 450  സിസി കപ്പാസിറ്റിയുള്ള സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 40 മുതൽ 45 പി എസ് വരെ ഉല്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നാണ് റോയൽ എൻഫീൽഡ് നേരത്തെ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഹിമാലയൻ 450 , സ്ക്രമ് 450  എന്നിവർ സ്പോട്ട് ചെയ്‌തെങ്കിലും 411 സിസി നിരപോലെ  ഇവരുടെ രണ്ടുപേരിലും ഒതുങ്ങുന്നതല്ല 450 സിസി ഫാമിലി.  

അടുത്ത വർഷത്തെ പ്ലാൻ ഡീലർമാർക്ക് വിശധികരിക്കുന്ന ഡീലർമീറ്റിൽ വച്ചാണ് പുതിയ പദ്ധതിക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 450 സിസി ഫാമിലിയിൽ ഇവർ രണ്ടുപേരുമല്ലാതെ ഒരു ഹാർഡ് കോർ ഓഫ് റോഡർ സ്ക്രമ്ബ്ലെറും, ഒരു കഫേ റൈസറും റോഡ് വേർഷനായി ഷോറൂമിൽ എത്തുമ്പോൾ. ഇതേ എൻജിനിൽ ഒരു റാലി താരം കൂടി എത്തുന്നുണ്ട് എന്നാണ് വിവരം. റാലി മോഡലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമെല്ലെങ്കിലും ഇപ്പോൾ റൈസിംഗിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്ന എൻഫീൽഡിൻറെ ഭാവി ഡക്കർ റാലി താരമായിരിക്കാം ഇവൻ.  

ഒപ്പം അടുത്ത വർഷം ആദ്യ ലൗഞ്ചുകൾ നേരത്തെ അറിയിച്ച റോയൽ എൻഫീൽഡ്. ഹിമാലയൻ 450 യുടെയും സ്ക്രമ് 450 യുടെയും ലോഞ്ച് ടൈം ലൈൻ കൂടി അറിയിച്ചിരിക്കുകയാണ്. 2023 മൂന്നാം പാദത്തിൽ  ഹിമാലയൻ 450 എത്തുന്നതെങ്കിൽ  സ്ക്രമ് 450, 2024 ആദ്യത്തിൽ ഇന്ത്യൻ വിപണിയിൽ എത്തും. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...