ഇന്ത്യയിലെ ഹോട്ട് മാർക്കറ്റുകളിൽ ഒന്നാണ് 300 – 500 സിസിസെഗ്മെൻറ്റ്. അതിൽ ഓരോ മോഡലുകളുടെയും ജനുവരിയിലെ വില്പന നോക്കാം. റോയൽ എൻഫീൽഡ് തന്നെയാണ് ഏറ്റവും മുകളിൽ, സ്വാഭാവികം. എന്നാൽ ആദ്യ മാസങ്ങളിൽ എതിരാളികളിൽ സ്പീഡ് 400 നാണ് മുൻതൂക്കം ആയിരുന്നതെങ്കിൽ.
ഇപ്പോൾ ഹോണ്ടയാണ് ലീഡ് ചെയ്യുന്നത്. പുതിയ മൈക്ക് ഓവർ ഗുണം ചെയ്‌തെന്നാണ് തോന്നുന്നത്. അത് കഴിഞ്ഞെത്തുന്നത് ഹാർലി എക്സ് 440 യാണ് ഹീറോയുടെ ചേർന്നുള്ള ഷോറൂം ഷെയറിങ്ങാണ് മുന്നിൽ എത്തിക്കാൻ സാധിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
ഒപ്പം സി ബി 300 ൻറെ വിലക്കുറവും ഗുണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടക്കം വില്പന നടത്തിയതെങ്കിൽ. ഇപ്പോൾ അത് മൂന്നാക്കത്തിൽ എത്തിയിട്ടുണ്ട്. ഒപ്പം പുതുതായി എത്തിയ ആർ 3, എലിമിനേറ്റർ എന്നിവർക്ക് മികച്ച വില്പന കിട്ടിയപ്പോൾ ഞെട്ടിച്ചത് 400 നിരയിലെ ഏറ്റവും വില കൂടിയ മോട്ടോർസൈക്കിൾ ആണ്.
മോഡൽസ് | ജനു 2024 |
ക്ലാസ്സിക് 350 | 28,013 |
ബുള്ളറ്റ് 350 | 15,590 |
ഹണ്ടർ 350 | 13,536 |
മിറ്റിയോർ 350 | 7,419 |
സി ബി 350 | 3,687 |
എക്സ് 440 | 3,349 |
ഹിമാലയൻ | 3,330 |
ജാവ , യെസ്‌ടി | 2,808 |
ട്രിയംഫ് 400 | 2,015 |
കെ ട്ടി എം 390 | 858 |
അപ്പാച്ചെ 310 | 697 |
ഡോമിനർ 400 | 535 |
സി ബി 300 | 285 |
നിൻജ 300 | 78 |
സി ബി 500 | 48 |
ഇസഡ് എക്സ് 4 ആർ | 33 |
എലിമിനേറ്റർ | 33 |
ആർ 3 | 30 |
ഹസ്കി 401 | 23 |
നിൻജ 400 | 21 |
അപ്രിലിയ ആർ എസ് 457 | 1 |
ആകെ | 82,389 |
Leave a comment