ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം ആകുംബോളെക്കും ഭൂരിഭാഗം മോട്ടോർസൈക്കിളുകളും ഇ20 എഥനോളിലേക്ക് മാറാനാണ് സാധ്യത.
ഇ 20 എന്നാൽ = 20% എഥനോൾ + 80% പെട്രോൾ എന്നാണ് കണക്ക്. അതാണ് ഇന്ത്യയിൽ ഇനി മുതൽ സുലഭമാകുന്നതും. എന്നാൽ ഭാരത് മൊബിലിറ്റി എക്സ്പോയിൽ എത്തിയ മോഡലുകളിൽ ഉപയോഗിക്കുന്നത് ഇ85 എഥനോൾ ആണ്.
85% വരെ എഥനോൾ എത്തിയാലും ഇവന് പ്രേശ്നമില്ല എന്ന് സാരാംശം. എക്സ്പോ അല്ലേ കുറച്ചു എക്സോട്ടിക്ക് ആക്കട്ടെ എന്ന് വച്ച് കാണും. ഇനി എഥനോൾ മോഡലുകളിലേക്ക് കടന്നാൽ. റോയൽ എൻഫീൽഡ് ക്ലാസ്സിക് 350, ഹോണ്ട സി ബി 300 എഫ് എന്നിവരാണ് ഇവിടത്തെ താരങ്ങൾ.
ഓരോ മോഡലുകൾ നോക്കിയാൽ, ക്ലാസ്സിക് 350 ക്ക് പുതിയ നിറം, ഫ്ളക്സ് ബാഡ്ജിങ് എന്നിവ നൽകിയപ്പോൾ. സി ബി 300 എഫ് എഥനോൾ ആക്കിയത് അറിയാൻ കുറച്ചു ബുദ്ധിമുട്ടാണ്. ടാങ്കിൽ പേരിന് മുകളിലായി ഫ്ളക്സ് ടെക്ക് എന്ന സ്റ്റിക്കർ മാത്രമാണ് നൽകിയിരിക്കുന്നത്.
എൻജിൻ സ്പെക് തുടങ്ങിയ കാര്യങ്ങളിൽ ഇ85 ന് വ്യത്യാസങ്ങളില്ല. ഇ85 മോഡലുകൾ എന്നെത്തുമെന്നുള്ള കാര്യത്തിൽ ഇപ്പോൾ വിവരങ്ങൾ ഒന്നും ലഭ്യമല്ല.
Leave a comment