ഇന്ത്യയിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ. ഇന്റര്സെപ്റ്റര് 650 യുടെ സ്വാതന്ത്ര്യം അവസാനിക്കുന്ന ദിനമായിരിക്കും അന്ന്. കാരണം ഏറെ നാളായി കാത്തിരിക്കുന്ന ബിഎസ്എ –
ഗോൾഡ്സ്റ്റാർ 650 അന്ന് ലാൻഡ് ചെയ്യുകയാണ്. ജാവ, യെസ്‌ടി എന്നിവരെ തിരിച്ചെത്തിച്ച മഹീന്ദ്ര തന്നെയാണ് ഇവനെയും കൊണ്ടുവരുന്നത്. ഇവിടെ കുറച്ചു നാളുകളായി പരീക്ഷണ ഓട്ടം നടത്തിയിരുന്ന –
ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള ഗോൾഡ്സ്റ്റാർ 650 യുടെ അതെ പതിപ്പാണ് ഇവിടെയും എത്തുന്നത്. ഇന്റര്സെപ്റ്റര് 650 യുമായി മത്സരിക്കുന്ന ഇവന് കപ്പാസിറ്റി ഒരേ പോലെ ആണെങ്കിലും.

ഒരു സിലിണ്ടർ കുറവാണ്. പക്ഷേ ആധുനികനാണ് കക്ഷി, എന്ന് കൂടെ പറയണം. 652 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. ഇന്ത്യയിൽ എത്തിയത്തിൽ വച്ച് ഏറ്റവും കപ്പാസിറ്റി കൂടിയ –
എൻജിൻ കൂടിയാണ് ഇത്. 45 എച്ച് പി കരുത്തും 55 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ബ്രെമ്പോയുടെ ബ്രേക്ക്, പിരെല്ലിയുടെ ടയർ എന്നിങ്ങനെയാണ് ഇന്റർനാഷണൽ മോഡലിലെ-
സ്പെക് വരുന്നത്. ഇനി വിലയിലേക്ക് നോക്കിയാൽ, 650 ട്വിൻസിനേക്കാളും ഒരു സിലിണ്ടർ കുറഞ്ഞ ഇവന്. ഇന്റർനാഷണൽ മാർക്കറ്റിൽ കുറച്ചു വില കൂടുതലാണ്. അതേ രീതിയിലാണ് ഇന്ത്യയിൽ വില –

ഇടുന്നതെങ്കിൽ ഏകദേശം 3.5 ലക്ഷത്തിന് അടുത്ത് ഇവൻറെ വില പ്രതീക്ഷിക്കാം. പക്ഷേ ഇന്ത്യയിൽ നിർമ്മിക്കണം എന്ന് മാത്രം. ലോക്കലൈസ് ചെയ്യുകയാണെങ്കിൽ പിരെല്ലി ടയർ ഇന്ത്യൻ വേർഷനിൽ –
ഉണ്ടാകാൻ വഴിയില്ല. കാരണം പുതിയ സർക്കാർ തീരുമാനം അനുസരിച്ച്, ഒരേ സൈസിലുള്ള ടയർ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട് എങ്കിൽ. ഇന്ത്യൻ ബ്രാൻഡ് ടയർ തന്നെ ഇടണം.അവിടെയും വില കുറയാനുള്ള സാധ്യത –
- റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നെ പിടിക്കാൻ കവാസാക്കി
- സ്വാർട്ട്പിലിൻ 401 ടയറിൽ കല്ലുകടി
- കുറച്ചു പെട്രോൾ മതി ഇവർക്ക്
കാണുന്നുണ്ട്. കാരണം റോയൽ എൻഫീൽഡ് 650 യുടെ ഹൈലൈറ്റ് തന്നെ വിലയാണല്ലോ. ഗോൾഡ്സ്റ്റാറിന് ഒരു മുഴം മുൻപേ എറിഞ്ഞാകും വിലയിടാൻ സാധ്യത. കാരണം ക്ലാസ്സിക് 650 യുടെ വരവ് ഉടനെ ഉണ്ടാകും.
മിക്യവാറും 3 ലക്ഷത്തിന് താഴെയാകും അവൻറെ വില വരുന്നത്. അതും കൂട്ടിയാകും ഓഗസ്റ്റ് 15 ന് വില പ്രഖ്യാപിക്കുന്നത്.
Leave a comment