ഇന്ത്യയിൽ പൾസർ മുഖമാറ്റ ശസ്ത്രക്രിയ നടത്തികൊണ്ടിരിക്കുക്കയാണ്. പൾസർ 250 സീരിസ് 220 ക്ക് പകരക്കാരനായി എത്തി തുടക്കം കുറിച്ചപ്പോൾ അടുത്തതായി എത്തിയിരിക്കുന്നത് ഇന്ത്യയിലെ ചൂടപ്പമായ 160 സിസി സെഗ്മെന്റിലേക്ക് പൾസർ എൻ 160 യായിരുന്നു .
എന്നാൽ നവംബർ 22 പുതിയ മോഡൽ എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാണ് ആ പുതിയ മോഡൽ എന്ന് വ്യക്തമല്ല. എന്നാൽ ഇനി മുഖം മാറാനുള്ളത് പൾസർ 200 മോഡലുകളായ ആർ എസും എൻ എസും, പിന്നെ 150, 125 പൾസറുകളാണ്. 180 എന്തായാലും ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല.
പൾസർ 200 മോഡലുകൾക്ക് ഒരു ക്ലൂവും ബജാജ് ഇതുവരെ നൽകിയിട്ടുമില്ല. പൾസർ നിരയുടെ പെർഫോമൻസ് താരങ്ങളായതിനാൽ എൻ സീരിസിൽ ഇവർ രണ്ടുപേരും ഒതുങ്ങാൻ സാധ്യതയുമില്ല.
പിന്നെയുള്ളത് ഇന്ത്യയിൽ കറങ്ങി നടക്കുന്ന 150, 125 മോഡലുക്കളാണ്. 150 സിസി മോഡലുക്കളുടെ സ്വീകാര്യത കുറയുന്ന സാഹചര്യത്തിൽ പുതിയ തലമുറയിലേക്ക് എത്താൻ വളരെ സാധ്യത കുറവാണ് എന്നാൽ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട് താനും. അത് ഇന്റർനാഷണൽ മാർക്കറ്റിലേക്കാണ് എന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ ഇനി എത്താൻ വളരെ സാധ്യതയുള്ളത് പൾസർ 125 ആണ്. പൾസർ 125, പൾസർ എൻ എസ് 125 എന്നിവരുടെ മികച്ച വില്പനക്ക് കൂടുതൽ കരുത്തേകാൻ പുതിയ എൻ 125 എത്താനാണ് സാധ്യത. എൻ സീരിസിൻറെ ഡിസൈനും പിന്നിൽ മോണോ സസ്പെൻഷനുമായി എത്തുന്ന ഇവൻ എൻ എസ് 125 ൻറെ പകരക്കാരനാകാനും സാധ്യതയേറെയാണ്.
Leave a comment