റെനോൾട്ട് എന്ന വാഹന ഭീമൻറെ കിഴിലുള്ള റൊമാനിയൻ കാർ കമ്പനിയാണ് ഡാസിയ. യൂറോപ്യൻ മാർക്കറ്റിൽ ഇന്ത്യയിൽ ഹിറ്റായ ഡസ്റ്റർ, ക്വിഡ് എന്നിവ വിൽക്കപ്പെടുന്നത് ഡാസിയ ബ്രാൻഡിലാണ്.
ക്വിഡ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ഏതാണ്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഇതുവരെ ക്വിഡിന് ഉണ്ടായിട്ടില്ല. യൂറോപ്പിൽ ക്വിഡിൻറെ ഇലക്ട്രിക്ക് സഹോദരനിൽ വലിയ മാറ്റം വന്നിരിക്കുന്നു.
പുതിയ ഡസ്റ്ററിൻറെ ഇന്ത്യയിലും യൂറോപ്പിലും പേരിൽ മാറ്റമില്ല. രൂപത്തിൽ ചെറിയ മാറ്റമുണ്ട്, ബലെനോ, ഗ്ലാൻസാ ആയതുപോലെയുള്ള ചെറിയ മാറ്റം. ഇപ്പോൾ അവിടെ പുത്തൻ പുതിയ ഡസ്റ്റർ എത്തിയിട്ടുണ്ട്.
ആ ഡിസൈനയിലാണ് ഡാസിയ സ്പ്രിങ്ങിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിസൈനിൽ ചെറിയ മാറ്റങ്ങളോടെ ആയിരിക്കും ഇന്ത്യയിൽ എത്താൻ സാധ്യത. പക്ഷേ എൻട്രി ലെവൽ കാറുകളുടെ മാർക്കറ്റ് –
കുറയുന്ന സാഹചര്യത്തിൽ ഇവനെ ഇന്ത്യയിൽ എത്തിക്കുമോ എന്ന് കാത്തിരുന്നു കാണണം. സ്പ്രിങ്ങിന് 220 കിലോ മീറ്റർ റേഞ്ച് ആണ് അവിടെ അവകാശപ്പെടുന്നത്. എം ജി യുടെ കുഞ്ഞൻ കോമറ്റിന് വരെ –
230 കിലോ മീറ്റർ റേഞ്ച് പറയുന്ന സാഹചര്യത്തിൽ ഇത് മതിയാവില്ലല്ലോ. എന്തായാലും 2025 ഓടെ ഇന്ത്യയിൽ എത്തുമെന്ന് ചെറിയ കരക്കമ്പി കേൾക്കുന്നുണ്ട്.
Leave a comment