റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും വലിയ ഹിമാലയ ബൈക്ക് ആദ്യമായി സ്പോട്ട് ചെയ്തു. 650 സീരിസിലെ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും. പക്ഷേ 650 യിലെ പോലെ –
ബേസിക് ഒരു ബൈക്ക് അല്ല. പകരം പ്രീമിയം ഫീച്ചേഴ്‌സ് കുത്തി നിറച്ചാണ് പുത്തൻ മോഡൽ സ്പോട്ട് ചെയ്തിരിക്കുന്നത്. ആദ്യം ഡിസൈൻ നോക്കിയാൽ ഇപ്പോൾ പിൻവശം –
മാത്രമാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള 452 മായി ഫയറിങ്ങിൽ ഇവന് മാറ്റമുണ്ട്. എന്നാൽ ടൈൽ സെക്ഷൻ 452 യുടെ പോലെ തന്നെ. ഇൻഡിക്കേറ്റർ, സ്റ്റോപ്പ് ലാംപ് 2 ഇൻ വൺ പാക്കേജ് തന്നെയാണ് ഇവനും.
- യെസ്ഡി ആഡ്വാഞ്ചുവർ എത്തി വില കുറവുമായി
- ക്ലാസിക് 350 ക്ക് പുതിയ അപ്ഡേഷൻ
- ഹീറോ എക്സ്പൾസ് കരുത്തൻ ആകുന്നു
ഒപ്പം എക്സ്ഹൌസ്റ്റ് ഡിസൈനും അങ്ങനെ തന്നെ. ഇനി പ്രീമിയം ഘടകങ്ങളിലേക്ക് പോയാൽ മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക് ആണ്. മുന്നിലെ യൂ എസ് ഡി ഫോർക്ക് അഡ്‌ജസ്റ്റബിൾ ആണെന്ന് കാണാം.
വലിയ ഹിമാലയ ബൈക്ക് ന് വലിയ ടി എഫ് ടി ഡിസ്പ്ലേയാണ്. അതുകൊണ്ട് തന്നെ ആ വലുപ്പം ഇലക്ട്രോണിക്സ് നിരയിലും പ്രതീക്ഷിക്കാം. ഇപ്പോൾ ഈ വിവരങ്ങളാണ് സ്പോട്ട് –
ചെയ്തിരിക്കുന്നത്. എന്നാൽ 2025 ഓടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇവൻറെ വിവരങ്ങൾ വഴിയെ അറിയാം. ഏകദേശം 4 മുതൽ 4.5 ലക്ഷം രൂപ വരെയായിരിക്കും വില.
Leave a comment